വാങ്കെഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയുടെ ആരാധകരുടെ ഹൃദയം തകർത്തത് രണ്ടുപേരായിരുന്നു ഒന്ന് മതീഷ പതിരനയും രണ്ടാമത്തേത് സാക്ഷാൽ ധോണിയുമായിരുന്നു. ചെന്നൈ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി മൂന്ന് സിക്സറിന് പറത്തി നാലു പന്തിൽ 20 റൺസ് നേടാൻ ധോണിക്ക് കഴിഞ്ഞു. മത്സരത്തിൽ മുംബൈ 20 റൺസിനാണ് തോൽക്കുന്നതും. 190 ഒതുങ്ങേണ്ട ടോട്ടൽ ധോണിയുടെ പ്രകടനത്തിലാണ് 200 കടന്നത്.
ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങളും അല്ലാത്തവരുമായി നിരവധിപേർ രംഗത്തുവന്നു. ഇതിൽ ഏറ്റവുമധികം ചർച്ചയായത് വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റായിരുന്നു. എക്സിൽ പങ്കുവച്ച കുറിപ്പിൽ ആനന്ദ് മഹീന്ദ്ര ധോണിയെ പ്രശംസകൊണ്ടു മുടി.
ഇത്രയും പ്രതീക്ഷയും സമ്മർദ്ദവും ഉള്ളപ്പോഴും അതിനൊക്കെ മുകളിൽ ഉയരനാവുന്ന ഒരു കായിക താരത്തെ കാണിച്ചു തരൂ. സമ്മർദ്ദവും പ്രതീക്ഷകളും എപ്പോഴും അയാൾക്കൊരു ഇന്ധനമാകുന്നതേയുള്ളു. എന്റെ പേരും മഹീ-ന്ദ്ര എന്നായതിൽ ഞാനിന്ന് അഭിമാനിക്കുന്നു —ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.
Show me one sportsperson who thrives more than this man—on unrealistic expectations & pressure…
It only seems to add fuel to his fire
Today, I’m simply grateful that my name is Mahi-ndra….
— anand mahindra (@anandmahindra) April 14, 2024
“>