എടാ മോനെ... മോളിവുഡ് വേറെ ലെവൽ! രം​ഗണ്ണനും പിള്ളേരും 50 കോടിയിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എടാ മോനെ… മോളിവുഡ് വേറെ ലെവൽ! രം​ഗണ്ണനും പിള്ളേരും 50 കോടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 06:18 pm IST
Facebook
Twitter
WhatsAppTelegram

തീയേറ്ററിലെത്തിയിട്ട് അഞ്ച് ദിവസമാകുമ്പോഴേക്കും കേരളത്തിൽ ആവേശം തീർത്തിരിക്കുകയാണ് ജിത്തു മാധവൻ ചിത്രം ‘ആവേശം’. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ആ​ഗോള ബോക്സോഫീസിൽ ഇതിനോടകം 50 കോടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. തുടർച്ചയായി അഞ്ച് ദിവസവും കേരളത്തിൽ നിന്നു മാത്രം മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് സിനിമയ്‌ക്കു ലഭിച്ചത്.

ആഴമേറിയ കഥയൊന്നുമില്ലെങ്കിലും രണ്ടര മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ജിത്തുമാധവൻ ആവേശം ഒരുക്കിയിരിക്കുന്നത്. സീനിയേഴ്സിന്റെ റാ​ഗിം​ഗിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന അജുവും ശാന്തനുവും ബിബിയും രം​ഗണ്ണന്റെ മുന്നിലാണ് സഹായത്തിനെത്തുന്നത്. തുടർന്ന് രം​ഗനെന്ന ​ഗുണ്ടയുടെ ജീവിതം നർമ്മം കലർത്തി പ്രേക്ഷകന് മുൻപിലെത്തിക്കുകയാണ് സംവിധായകൻ. ഹ്യൂമറാണ് ഫസ്റ്റ് ഹാഫിന്റെ കാതൽ. ചെറിയൊരു ഇഴച്ചിലുണ്ടെങ്കിലും കാണികളെ പിടിച്ചിരുത്തുന്നതാണ് സെക്കൻഡ് ഹാഫ്.

തുടക്കം മുതൽ ഒടുക്കം വരെ ഒരുതരി പോലും എന‍ർജി ചോരാതെയുള്ള ഫഹദിന്റെ പ്രകടനമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. രം​ഗണ്ണന്റെ ഉച്ചത്തിലുള്ള സംസാരവും മാസ് മാനറിസങ്ങളും പ്രേക്ഷകരെ ആക‍ർഷിക്കുന്നതായിരുന്നു. രം​ഗനും കൂട്ടാളിയായ അമ്പാനും ചേർന്ന് ഹ്യൂമറും ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ട്. ആവശ്യത്തിന് മാസ് എലമെന്റുകൾ കൂടി വരുന്നതോടെ ആവേശമെന്ന ആക്ഷൻ-കോമഡി ചിത്രം യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

ചിത്രത്തിന് തമിഴ്നാട്ടിലും ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സം​ഗീതം പകർന്നിരിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags: SUBaavesham
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies