കോഴിക്കോട്: എളേറ്റിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി. നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറാൻ ശ്രമിച്ച യുവാവിനെ ഇസ്മായിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കയ്യിനും ദേഹത്തും ദേവദാസിന് പരിക്കേറ്റു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം പ്രതി ഇസ്മായിൽ താമരശേരിയിലേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വെട്ടി പരിക്കേൽപ്പിച്ചതിന് പിന്നിൽ പ്രകോപനങ്ങളില്ലെന്നും പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും പൊലീസ് അറിയിച്ചു.