തൃശൂർ; താത്ക്കാലികമായി നിർമ്മിച്ച ഷെഡ് തകർന്നു വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മുള്ളൂർക്കര സ്വദേശിനി ശാന്ത (50) ആണ് മരണപ്പെട്ടത്. വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി താത്ക്കാലികമായി നിർമ്മിച്ച ഷെഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഇത് തകർന്ന് ശാന്തയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻതന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലീസ് സംഭവസ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.