ശിവസാഗർ: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. അരുണാചൽപ്രദേശുമായി അതിർത്തി പങ്കിടുന്ന മാർഗരിറ്റയിലെ നംദാങ് മേഖലയിലാണ് ആക്രമണം നടന്നത്. തോക്കുധാരികളായ ഭീകരർ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ചാംഗ്ലാംഗിൽ നിന്ന് മാർഗരിറ്റയിലേക്ക് പോകുകയായിരുന്ന അസം റൈഫിൾസിന്റെ മൂന്ന് വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ പിന്മാറി. 2ിറ ു
അസമിലാണ് മാർഗരിറ്റ. അരുണാചൽ പ്രദേശിലെ ചാങ്ലാങ്ങിൽ നിന്ന് വരികയായിരുന്നു സൈനികർ. പരിക്കേറ്റ സൈനികനെ ജോർഹട്ടിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.