ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പുരോഗതിക്ക് സമ്പന്നമായ സംഭാവനകൾ നൽകിയ മാതൃകാ നേതാവായിരുന്നു ചന്ദ്രശേഖറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
“ദരിദ്രരെയും അധഃസ്ഥിതരെയും സേവിക്കുന്നതിൽ ഊന്നൽ നൽകിയതിനാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയെ ചെറുക്കുന്നതിനും നമ്മുടെ ജനാധിപത്യ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹം മുൻപന്തിയിലായിരുന്നു” എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു.
1927-ൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ എട്ടാം പ്രധാനമന്ത്രിയായിരുന്നു (1990 നവംബർ മുതൽ 1991 ജൂൺ വരെ). അദ്ദേഹത്തിന്റെ മകനും ബിജെപി എംപിയുമായ നീരജ് ശേഖർ തിരഞ്ഞെടുപ്പിൽ ബല്ലിയ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.