പരാതി നൽകിയ പെൺകുട്ടികളെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ വിളിച്ച് വരുത്തി; ഒടുവിൽ വിട്ടയച്ചത് രാത്രി

Published by
Janam Web Desk

കോഴിക്കോട്: പരാതി നൽകിയ പെൺകുട്ടികളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തി ഉച്ച മുതൽ രാത്രി വരെ സ്റ്റേഷനിൽ പിടിച്ച് വച്ചതായി പരാതി. കസബ പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ഒരു സ്ഥാപനത്തിനെതിരെ പരാതി നൽകിയ വിദ്യാർത്ഥിനികൾക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടികളെ അന്വേഷിച്ച് രാത്രി കുടുംബം എത്തിയതോടെയാണ് എല്ലാവർക്കും വീട്ടിൽ പോകാൻ അനുവാദം ലഭിച്ചത്.

എന്നാൽ പെൺകുട്ടികളെ സ്റ്റേഷനിൽ ഇരുത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു. വിദ്യാർഥികളെ മൊഴി രേഖപ്പെടുത്തി പെട്ടെന്നു വിടേണ്ടതാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.

Share
Leave a Comment