കോഴിക്കോട്: സ്റ്റേഷനറി കടയിൽ വൻ തീപിടിത്തം. മാവൂർ റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.
ഫ്രിഡ്ജിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നാലെ കടയിലെ മറ്റ് വസ്തുക്കളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിരഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
വളരെ തിരക്കേറിയ സ്ഥമാണ് ഇത്. സമീപത്തായി കൈരളി, ശ്രീ എന്നീ തിയേറ്ററുകൾ ഉണ്ട്. കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവാക്കാൻ സാധിച്ചു. സംഭവത്തിൽ ആളപായമില്ല