മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ട് റൺവേകൾ മേയ് ഒൻപതിന് ആറ് മണിക്കൂർ അടച്ചിടും. മഴക്കാലത്തിന് മുമ്പുള്ള അറ്റകുറ്റപ്പണികൾക്കായാണ് റൺവേ അടച്ചിടുന്നത്.
പ്രധാന റൺവേ, രണ്ടാമത്തെ റൺവേ എന്നിവ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ അടച്ചിടുമെന്ന് മുംബൈ ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (മിയാൽ) അറിയിച്ചു.