കോൺഗ്രസ് വിജയിക്കുമ്പോൾ മാത്രം ഇവിഎമ്മുകൾക്ക് കുഴപ്പമില്ലാതാകുന്നത് എങ്ങനെയാണ്?;രാജ്യത്തെ പൗരന്മാരെയാണ് പ്രിയങ്ക സംശയിക്കുന്നതെന്ന് ഷെഹ്‌സാദ് പൂനാവല്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് വിജയിക്കുമ്പോൾ മാത്രം ഇവിഎമ്മുകൾക്ക് കുഴപ്പമില്ലാതാകുന്നത് എങ്ങനെയാണ്?;രാജ്യത്തെ പൗരന്മാരെയാണ് പ്രിയങ്ക സംശയിക്കുന്നതെന്ന് ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 09:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടിയില്ലെങ്കിൽ ബിജെപി 180 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സ്വന്തം പാർട്ടി 100 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന് അവർ സമ്മതിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി.

” കോൺഗ്രസിന് 100 സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് അവർ സമ്മതിക്കുകയാണ്. ബിജെപിയുടെ അവസാനം പ്രവചിക്കുമ്പോൾ പോലും 180 സീറ്റുകൾ എന്നാണ് അവർ പറയുന്നത്. രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുക എന്നതാണ് ഇൻഡി സഖ്യം എപ്പോഴും ചെയ്യുന്നത്. തെലങ്കാനയിലും പഞ്ചാബിലും ഡൽഹിയിലും വിജയിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് കുഴപ്പമില്ല. എന്നാൽ തോറ്റു കഴിഞ്ഞാൽ അവിടെ കൃത്രിമം നടന്നുവെന്നാണ് വാദം. പൊതുജനങ്ങളുടെ നേരെയാണ് ഇവർ സംശയം ആരോപിക്കുന്നത്.

ഒരു വശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 10ൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ച പ്രധാനമന്ത്രിയാണുള്ളത്. രാജ്യത്തിന്റെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് ഉയർത്തുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. രാജ്യത്തിന്റെ വികസനം എന്ന ലക്ഷ്യത്തിലൂന്നിയാണ് എൻഡിഎ സർക്കാർ മുന്നോട്ട് പോകുന്നത്. മറുവശത്ത് ഇൻഡി മുന്നണിയാണുള്ളത്. രാജവംശ സഖ്യമാണത്. യാതൊരു വിധ കാഴ്‌ച്ചപ്പാടുകളും ഇക്കൂട്ടർക്ക് ഇല്ല. രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് അവർക്ക് സംസാരിക്കാനില്ല. സ്വന്തം കാര്യം എന്നത് മാത്രമാണ് ഇവർക്ക് പ്രധാനം. അഴിമതിയും രാഷ്‌ട്രീയമോഹവുമായി നടക്കുന്ന ഒരു കൂട്ടം ആളുകളാണത്.

രാജ്യമൊന്നാകെ ഇന്ന് വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെയാണ് പ്രധാനമന്ത്രി രാജ്യത്ത് ഓരോ കാര്യവും നടപ്പിലാക്കുന്നത്. എന്നാൽ ഇൻഡി സഖ്യത്തിലെ ഒരാൾക്ക് പോലും വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹമില്ല. മറിച്ച് പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് അവർ ചെയ്യുന്നത്. രാജ്യ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യാൻ ഇവർ മടിക്കുകയാണെന്നും” ഷെഹ്‌സാദ് ആരോപിച്ചു.

 

Tags: Congresspriyanka gandhiShehzad PoonawallaFEATURED2
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies