മത്സരിക്കും, തോൽക്കും, കെട്ടിവച്ച കാശ് പോകും, റിപ്പീറ്റ്..; 20-ാം തവണയും പരീക്ഷണത്തിനിറങ്ങി 63-കാരൻ; സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ കാരണമിത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സരിക്കും, തോൽക്കും, കെട്ടിവച്ച കാശ് പോകും, റിപ്പീറ്റ്..; 20-ാം തവണയും പരീക്ഷണത്തിനിറങ്ങി 63-കാരൻ; സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

പലർക്കും പലതരത്തിലുള്ള അഭിലാഷങ്ങളാണ് ജീവിതത്തിലുള്ളത്. നൃത്തം, സം​ഗീതം, അദ്ധ്യാപനം എന്നിങ്ങനെ പലതരത്തിൽ. എന്നാൽ തെരഞ്ഞെടുപ്പിനെ അഭിലാഷമായി കാണുന്നവരുണ്ടോ? പെർമാനന്ദ് തോളാനി എന്ന വ്യക്തി അത്തരത്തിലൊരാളാണ്. ഇന്ദോരി ധർതിപകദ് എന്നറിയപ്പെടുന്ന പെർമാനന്ദ് തോളാനി രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചാണ് പ്രശസ്തനായത്. ഒന്നും രണ്ടുമല്ല 19 തവണ മത്സരിച്ച് തോറ്റ റെക്കോർഡ് തോളാനിക്ക് സ്വന്തമാണ്.

ഓരോ തവണയും മത്സരിക്കും, കെട്ടിവച്ച കാശ് പോകും, അടുത്ത തവണയും മത്സരിക്കും, റിപ്പീറ്റ്.. കഴിഞ്ഞ 35 വർഷത്തിനിടെ 19 തവണയായി അദ്ദേഹം ചെയ്യുന്നത് ഇപ്രകാരമായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും 63കാരനുമായ തോളാനി ഇത്തവണ ഇൻഡോർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. പരാജയങ്ങൾ തന്നെയൊരിക്കലും തളർത്തിയിട്ടില്ലെന്നും ഒരുനാൾ വിജയം സുനിശ്ചിതമാണെന്നും തോളാനി പറയുന്നു. നാലാം ഘട്ട വോട്ടോടെുപ്പ് നടക്കുന്ന മെയ് 13നാണ് തോളാനി മത്സരിക്കുന്ന ഇൻഡോ‍ർ മണ്ഡലത്തിലെ പോളിം​ഗ്.

പാർലമെൻ്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും ഒരു നിശ്ചിത തുക കെട്ടിവെക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. എസ്.സി/എസ്ടി സ്ഥാനാർത്ഥിക്ക് 12,500 രൂപയും അല്ലാത്തവർക്ക് 25,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും സ്ഥാനാർത്ഥിക്ക് ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച തുക നഷ്ടപ്പെടും. കഴിഞ്ഞ 19 തവണ മത്സരിച്ചപ്പോഴും തോളാനിക്ക് ഈ തുക നഷ്ടമായിരുന്നു. മൂന്ന് തവണ മേയർ സ്ഥാനത്തേക്കുള്ള സിവിൽ തെരഞ്ഞെടുപ്പിലും എട്ട് തവണ വീതം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭാ​ഗ്യം പരീക്ഷിച്ചിട്ടുള്ള തോളാനി ഒരിക്കൽ തന്റെ ഭാര്യയേയും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. മേയർ സീറ്റ് വനിതകൾക്കായി സംവരണം ചെയ്തപ്പോഴാണ് അദ്ദേഹം ഭാര്യയെ നിർത്തി പരീക്ഷിച്ചത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് കുടുംബപാരമ്പര്യമാണെന്നും തോളാനി പറയുന്നു. നഗരത്തിൽ പ്രിൻ്റിംഗ് പ്രസ് നടത്തിയിരുന്ന തോളാനിയുടെ പിതാവ് മേതാരം തോലാനി 30 വർഷം തുടർച്ചയായി വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളയാളാണ്. 1988ൽ പിതാവ് മരിച്ചതിനെ തുടർന്ന് ദൗത്യം ഏറ്റെടുക്കുകയായിരുന്നു മകൻ തോളാനി.

2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇൻഡോർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തോളാനി 1,233 വോട്ടുകൾ നേടിയിരുന്നു. മണ്ഡലത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനി 10.6 ലക്ഷം വോട്ടുകൾ സ്വന്തമാക്കി.

Tags: indoreELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies