ആദ്യ സിനിമയിൽ നടി മുക്ത കള്ളം പറഞ്ഞാണ് അഭിനയിച്ചതെന്ന് സലിം കുമാർ. അച്ഛനുറങ്ങാത്ത വീട് ചെയ്യുമ്പോൾ എട്ടിൽ പഠിക്കുകയായിരുന്ന മുക്ത പത്തിൽ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞതായി സലിം കുമാർ പ്രതികരിച്ചു. ഒരു അഭിമുഖത്തിനിടയിൽ മുക്തയുമായുള്ള ഓർമകൾ പങ്കുവക്കുകയായിരുന്നു നടൻ.
മുക്തയുടെ ആദ്യത്തെ സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്. അന്ന് എട്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയമായിരുന്നു ആ സിനിമയില്‍ അഭിനയിക്കുന്നത്. പത്തില്‍ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ് അവള്‍ അഭിനയിക്കാന്‍ വരുന്നത്. മുക്ത മകളെ പോലെയാണെന്നും സലിം കുമാര്‍ പറഞ്ഞു.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ സലീം കുമാറിനൊപ്പം മകളുടെ വേഷത്തിലായിരുന്നു മുക്ത എത്തിയത്. അച്ഛന്റ സ്ഥാനത്താണ് സലിം കുമാറിനെ കാണുന്നതെന്നും മുക്തയും മുമ്പ് പറഞ്ഞിട്ടുണ്ട്. ഹാസ്യ താരമായി മലയാളികളെ ചിരിപ്പിച്ച സലിം കുമാർ ആദ്യമായി വേറിട്ടൊരു അഭിനയം കാഴ്ചവെച്ച സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്.















