പാലക്കാട്: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുമായി യുവാക്കൾ പോലീസ് പിടിയിൽ. പാലക്കാട് കസബ പോലീസാണ് മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബിലാസ്കർ, ചവാൻ സച്ചിൻ എന്നിവരെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് ബസിൽ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.