കഴുതപ്പാൽ ​വിറ്റ് മാസം മൂന്ന് ലക്ഷം രൂപ വരെ; പാൽപ്പൊടിക്കും വില ഒരു ലക്ഷത്തോളം! ‌8 മാസം കൊണ്ട് ധീരൻ നേടിയത് 38 ലക്ഷം രൂപ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴുതപ്പാൽ ​വിറ്റ് മാസം മൂന്ന് ലക്ഷം രൂപ വരെ; പാൽപ്പൊടിക്കും വില ഒരു ലക്ഷത്തോളം! ‌8 മാസം കൊണ്ട് ധീരൻ നേടിയത് 38 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 08:40 pm IST
FacebookTwitterWhatsAppTelegram

സംരംഭങ്ങളുടെയും സംരം​ഭകരുടെയും സുവർണ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സർ​ഗവൈഭവം കൊണ്ടും മികവ് കൊണ്ടും പലരും ഉന്നതങ്ങളിലെത്തുന്നു. എന്നാൽ‌ പാൽ വിറ്റ് വിജയം കൈവരിച്ച യുവാവുണ്ട്.. അങ്ങ് ​ഗുജറാത്തിൽ.

ധീരൻ സോളങ്കി എന്ന യുവാവാണ് കഥയിലെ താരം. ​പഠാൻ ജില്ലയിൽ‌ കഴുതപ്പാൽ വിറ്റാണ് പണം കൊയ്യുന്നത്. 42 കഴുതകളുടെ പാൽ വിറ്റ് പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെയാണ് ധീരൻ സമ്പാദിക്കുന്നത്. പശുവിൻ പാലിന്റെ 70 മടങ്ങ് വിലയ്‌ക്കാണ് കഴുത പാൽ വിൽക്കുന്നത്. വെറും എട്ട് മാസം കൊണ്ട് 38 ലക്ഷം രൂപയാണ് സമ്പാദിച്ചത്! ലിറ്ററിന് 5,000 മുതൽ 7,000 രൂപ നിരക്കിൽ വരെയാണ് ധീരൻ പാൽ വിൽക്കുന്നത്. പൗഡർ രൂപത്തിലും കഴുതപ്പാൽ വിൽക്കുന്നുണ്ട്. കിലോയ്‌ക്ക് ലക്ഷങ്ങളാണ് വില.

പഠന ശേഷം സ്വകാര്യ കമ്പനിയിൽ ധീരൻ ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെ നിന്ന് ലഭിക്കുന്ന ശമ്പളം വീട്ടുചെലവുകൾക്ക് പോലും തികഞ്ഞിരുന്നില്ല. ഈ സമയത്താണ് ദക്ഷിണേന്ത്യയിലെ കഴുത പരിപാലനത്തെ കുറിച്ച് കേൾക്കാനിടയായതെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആ​ഗ്രഹമാണ് ഇതിലേക്ക് എത്തിച്ചത്. എട്ട് മാസം മുൻപാണ് ​ഗ്രാമത്തിൽ ഫാം ആരംഭിക്കുന്നത്. തുടക്കത്തിൽ 20 കഴുകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

​ഗുജറാത്തിൽ തീരെ പ്രചാരമില്ലാത്തതാണ് കഴുതപ്പാലെന്നും അതിനാൽ തന്നെ ഫാം ആരംഭിച്ച സമയത്ത് വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും ധീരൻ പറയുന്നു. ആദ്യത്തെ അഞ്ച് മാസത്തോളം തന്റെ സംരംഭത്തിൽ നിന്ന് യാതൊരു വിധ ലാഭവും ലഭിച്ചിരുന്നില്ല. തുടർന്നാണ് ദക്ഷിണേന്ത്യയിലെ കമ്പനികളിലേക്ക് കഴുതപ്പാൽ ആവശ്യമുണ്ടെന്ന് അറിയുന്നതും അവിടേക്ക് എത്തുന്നതും. കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സൗന്ദര്യ വർദ്ധക നിർമ്മാണ ഫാക്ടറി ഉൾപ്പടെയുള്ള ഇടങ്ങളിലേക്ക് കഴുതപ്പാൽ എത്തുന്നത് ധീരന്റെ ഫാമിൽ നിന്നാണ്. മിക്ക സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലും കഴുതപ്പാൽ വ്യാപകമായി ഉപയോ​ഗിച്ചുവരുന്നു.

പുരാതന കാലം മുതൽക്കേ കഴുതപ്പാൽ ഉപയോ​ഗിച്ച് വരുന്നു. ജൗജിപ്ഷ്യൻ രാജ്ഞിമാർ കുളിക്കാൻ കഴുതപ്പാൽ ഉപയോ​ഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങൾ, വിഷ ചികിത്സ, പകർച്ചവ്യാധി, പനി തുടങ്ങിയവയ്‌ക്ക് കഴുതപ്പാൽ ഉപയോ​ഗിക്കാമെന്ന് ഹിപ്പോക്രാറ്റസ് കണ്ടെത്തിയിരുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആന്റി-ഡയബറ്റിക് ​ഗുണങ്ങളും നിറഞ്ഞതാണ് ഇത്. രോ​ഗാണുക്കളുടെ സാന്നിധ്യമില്ലാത്തതിനാൽ കഴുതപ്പാൽ കൂടുതൽ കാലം കേടുകൂടാതിരിക്കും.

Tags: Gujarat ManDonkey FarmDonkey Milk
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies