പത്താമുദയത്തിന് പത്ത് തൈകൾ വയ്ക്കണം; അറിയാം കാർഷികോത്സവമായ പത്താമുദയത്തിന്റെ പ്രത്യേകതകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്താമുദയത്തിന് പത്ത് തൈകൾ വയ്‌ക്കണം; അറിയാം കാർഷികോത്സവമായ പത്താമുദയത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

പത്താമുദയം, മേടസംക്രമം, അക്ഷയത്രിതീയ, ഉത്സവങ്ങൾ, പൂരങ്ങൾ എന്നിങ്ങനെ ഒട്ടേറെ മംഗള കാര്യങ്ങൾ നടക്കുന്ന മാസമാണ് മേടം. മേടമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോത്സവമാണ് പത്താമുദയം അഥവാ മേടപ്പത്ത്. മേടം പത്തിനാണ് ഈ ആഘോഷം നടക്കുന്നത് എന്നതിനാലാണ് ഇതിനെ മേടപ്പത്ത് എന്ന് വിളിക്കുന്നത്. മേടസംക്രമത്തിനു ശേഷമുള്ള പത്താമത്തെ സൂര്യോദയം എന്ന അർത്ഥത്തിൽ പത്താമുദയം എന്നും പറയുന്നു.

ജ്യോതിഷപ്രകാരം പത്താമുദയ ദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന പത്താമുദയം സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിവസം കൂടിയാണ് . ഏതു ശുഭകാര്യത്തിനും ഉത്തമമായ ദിനമാണ് ഇത്. അന്നേ ദിവസം ഭക്തിയോടെ സൂര്യ ഭഗവാനെ സ്മരിച്ചാൽ രോഗങ്ങളെല്ലാം ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം.

ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായനത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളിൽ സൂര്യൻ വരുന്ന ദിവസമാണ് വിഷു. രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്. തുടർന്ന് വരുന്ന മേട സംക്രമമാണ് മേട വിഷുവായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ നാം പിന്തുടരുന്ന ”നിരയനരീതി” അനുസരിച്ചു ഏപ്രിൽ 14 നാണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്.

കർഷകൾക്ക് ഏറെ വിശിഷ്ടമായ ദിവസങ്ങളിലൊന്നാണ് പത്താമുദയം. വിത്തിറക്കാനും പുതിയ തൈ നടാനുമെല്ലാമുള്ള നല്ല ദിവസമാണിത്. പത്താമുദയം, മേടപ്പത്ത് എന്നിങ്ങനെയെല്ലാം ഈ ദിവസം അറിയപ്പെടുന്നു. ഈ വർഷം മേടപ്പത്ത് 23/04/24, തിങ്കളാഴ്ചയാണ്.

മലയാളികൾ പ്രധാനമായും രണ്ട് ദിവസങ്ങളിൽ പത്താമുദയം ആഘോഷിക്കും. മേടപ്പത്തും തുലാംപ്പത്തും. കൃഷിക്ക് ആവശ്യമുള്ള രീതിയിൽ പ്രകൃതിയെ ലഭിക്കുന്നത് മേടപ്പത്തിനാണ്. എന്നാൽ തുലാംപത്ത് ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക. കാലവർഷം തുടങ്ങുന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ കർഷകർക്കാണ് ഈ ദിനം അത്രയും പ്രിയങ്കരം.

വിഷു ദിനത്തിൽ കർഷകർ പാടത്ത് തങ്ങളുടെ പുതിയ കൃഷിയിറക്കും. ചാലു കീറലാണ് ആദ്യം ചെയ്യുക. എന്നാൽ വിത്ത് വിതയ്‌ക്കാനും തെങ്ങിൻ തൈ നടാനുമെല്ലാം തിരഞ്ഞെടുക്കുന്നത് പത്താമുദയമാണ്. ഇന്നേ ദിവസം കൃഷിയ്‌ക്കായി മറ്റൊന്നും നോക്കേണ്ടതില്ലെന്നാണ് കർഷകരുടെ വിശ്വാസം. സൂര്യപ്രീതിയോടെയാണ് ഇന്നേ ദിവസം കൃഷിയിറക്കുന്നത്.

പത്താമുദത്തിന്റെ അന്ന് സൂര്യോദയത്തിന് മുന്നേ ദീപം തെളിയിക്കണം. നിത്യ പൂജകൾ ഇല്ലാത്ത കാവുകളിലും ഇന്നത്തെ ദിവസം വിളക്ക് വച്ച് ആരാധനയും പൂജയുമെല്ലാം ഉണ്ടാകും. വീട് പാലുകാച്ചിനും, ശിലാസ്ഥാപനത്തിനും , മറ്റും ഈ ദിവസം ഉത്തമമാണ്. കൂടാതെ മുഹൂർത്തം കിട്ടാതെ മാറ്റിവച്ചിരിക്കുന്ന എന്ത് ആഘോഷങ്ങളും പത്താമുദയ നാളിൽ നടത്താവുന്നതാണ്.

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണം

പത്താമുദയത്തിന് പത്ത് തൈ എങ്കിലും നടണമെന്നാണ് പഴമക്കാർ പറയുന്നത്. അനുഭവം തന്നെയാണ് ഇതിന്റെ കാരണം. പഴമക്കാർ പ്രധാനമായും പ്രകൃതിയെ ആശ്രയിച്ചുപകൊണ്ടുള്ള കൃഷി രീതികൾ ആയിരുന്നു പിന്തുടർന്നിരുന്നത്. കൃഷിക്കായി അവർ ആശ്രയിച്ചിരുന്നത് മഴയേയും. വിത്തിറക്കലും തൈനടലുമെല്ലാം സൂര്യനെയും ഞാറ്റുവേലകളുമെല്ലാം നോക്കിയാണ് ചിട്ടപ്പെടുത്തിയിരുന്നത്. സൂര്യൻ ഉച്ചനായി വരുന്ന വിഷുവിനു ശേഷം പത്താമത്തെ ദിവസത്തെ കൃഷി തുടങ്ങാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ കണ്ടെത്തിയതും ഇത് കൊണ്ട് തന്നെയാവാം.

മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ് മഴക്കാലത്തിലേക്ക് പ്രവേശിക്കും. ഇടവപ്പാതിക്ക് , അതായത് ഇടവം പതിനഞ്ചിന് ( ജൂൺ 1 ) കാലവർഷം ആരംഭിക്കുമെന്ന കണക്ക് മുൻകാലങ്ങളിൽ തെറ്റാറുണ്ടായിരുന്നില്ല. അതുകൊണ്ട് പത്താമുദയത്തിന് തൈ നട്ട് ആദ്യ ദിവസങ്ങളിൽ ചെറുതായി നനച്ചാൽ അത് മണ്ണിൽ പിടിക്കുമെന്ന വസ്തുതയായിരുന്നു. ഈ കണക്ക് അവരുടെ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്.

 

 

Tags: SUBPathamudhayam
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies