കണ്ണൂർ: സുരേഷ് ഗോപിയുടെ വിജയത്തിനായി രാജരാജേശ്വരനായ തളിപ്പറമ്പത്തപ്പന് പൊന്നും കുടം വച്ച് തൊഴുത് സുധാകരമാരാര്‍. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ സുധാകരമാരാര്‍ ഒരു മാസത്തിലധികമായി എല്ലാ ദിവസവും ക്ഷേത്രത്തിലെത്തി നെയ്യമൃതും പട്ടും താലിയും സമര്‍പ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്.
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാല്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നാണ് സുധാകരമാരാരുടെ അഭിപ്രായം. വര്‍ഷങ്ങളായി വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ആറു മാസം മുമ്പ് ഗള്‍ഫില്‍ നടന്ന ഒരു ഷോയിൽ സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്തിരുന്നു. ഇതോടെ സുരേഷ് ഗോപിയെ അടുത്തറിയാൻ സാധിച്ചു. പിന്നീട് സുരേഷ് ഗോപിയുടെ തറവാട് ക്ഷേത്രത്തില്‍ മേളപ്രമാണിയായും അദ്ദേഹം പങ്കെടുത്തു.
പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതപ്രശ്നങ്ങളിൽ ഇടപെടാൻ സുരേഷ് ഗോപി പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിയായി ഉണ്ടാകണമെന്നാണ് സുധാകരമാരുടെയും ഏറ്റവും വലിയ ആഗ്രഹം.