ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കോൺ​ഗ്രസിന് കുറ്റമാണ്; ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മാത്രമാണ് അവർക്ക് താൽപ്പര്യം: പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കോൺ​ഗ്രസിന് കുറ്റമാണ്; ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മാത്രമാണ് അവർക്ക് താൽപ്പര്യം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 02:28 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കോൺ​ഗ്രസിന് ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കോൺ​ഗ്രസ് ഹനുമാൻ ചാലിസ പാരായണവും രാമനവമി ആഘോഷങ്ങളും നിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മധോപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

“ഒരു വിശ്വാസത്തിനൊപ്പം സഞ്ചരിക്കുന്നത് കോൺ​ഗ്രസ് പാർട്ടിക്ക് താൽപ്പര്യമില്ലാത്ത കാര്യമാണ്. അവർക്ക് ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് മാത്രമാണ് താൽപ്പര്യമുള്ളത്. ജനങ്ങളുടെ സ്വത്തുക്കൾ ആർക്ക് കൊടുക്കുമെന്ന ചിന്തയിലാണ് കോൺ​ഗ്രസ്. ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും അവർ കുറ്റകരമായാണ് കാണുന്നത്. ഈ വർഷം ആദ്യമായാണ് രാമനവമി ദിനത്തിൽ സംസ്ഥാനത്ത് ഘോഷയാത്ര നടത്തിയത്”.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ ഹനുമാൻ ചാലിസ വച്ചതിന്റെ പേരിൽ
ഒരു കടയുടമയെ ക്രൂരമായി മർദ്ദിച്ചു. രണ്ട്-മൂന്ന് ദിവസം മുമ്പ് കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തെയും പ്രീണന രാഷ്‌ട്രീയത്തെയും ഞാൻ തുറന്നുകാട്ടി. ഇത് കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും വളരെയധികം ചൊടിപ്പിച്ചു. അവർ എല്ലായിടത്തും ഇപ്പോൾ മോദിയെ അധിക്ഷേപിക്കുകയാണ്”.

“എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരും ചിന്തിക്കാത്ത തിരുമാനങ്ങൾ ഞങ്ങൾ കൈക്കൊണ്ടു. എന്നാൽ കോൺ​ഗ്രസ് ഭരിച്ചിരുന്നെങ്കിൽ കശ്മീരിൽ നമ്മുടെ സൈന്യത്തിന് നേരെ ഇപ്പോഴും കല്ലേറുണ്ടാകുമായിരുന്നു. ബോംബ് സ്‌ഫോടനങ്ങൾ നടക്കുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ ജനങ്ങൾ കണ്ടതാണ്. സത്യസന്ധതയുള്ള സർക്കാരിന് മാത്രമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ”- പ്രധാനമന്ത്രി പറഞ്ഞു.

Tags: CongressHanuman Chalisanarendramodi
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies