രാഹുൽ വീണ്ടും അമേഠിയിലേക്കോ? മണ്ഡലത്തിലെ വീട്ടിൽ അറ്റകുറ്റപ്പണിയും വൃത്തിയാക്കലും; ചിത്രങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ വീണ്ടും അമേഠിയിലേക്കോ? മണ്ഡലത്തിലെ വീട്ടിൽ അറ്റകുറ്റപ്പണിയും വൃത്തിയാക്കലും; ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 03:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കുമോ? . ഈ ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ കൃത്യമായ ഉത്തരം നൽകിയില്ലെങ്കിലും അമേഠിയിലെ രാഹുലിന്റെ വീട്ടിൽ അറ്റകുറ്റപ്പണികളും വൃത്തിയാക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. രാഹുൽ നിലവിൽ മത്സരിക്കുന്ന വയനാട്ടിൽ വോട്ടെടുപ്പ് കഴിയുമ്പോൾ അമേഠിയിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീട്ടിലെ അറ്റകുറ്റപ്പണിയുടെ ചിത്രങ്ങൾ പുറത്തുവന്നത്.

ഗൗരിഗഞ്ചിലെ രാഹുലിന്റെ വസതി വൃത്തിയാക്കുന്നതും നവീകരിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ വീണ്ടും ജനവിധി തേടുമെന്നും അതിനാലാണ് വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ സാധാരണ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് സിംഗ് ആണ് വിഷയത്തിൽ പ്രതികരിച്ചത്. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാത്തതിനാൽ കോൺഗ്രസ് പ്രവർത്തകർക്ക് പ്രചാരണം നടത്താനാവാത്ത സ്ഥിതിയാണ്. ആർക്ക് വേണ്ടി വോട്ട് ചോദിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അവർ.

രാഹുൽ അമേഠിയിൽ നിന്നും പ്രിയങ്ക റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്നാണ് അഭ്യൂഹം. ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമൃതി ഇറാനിയോട് കനത്ത പരാജയമാണ് രാഹുലിന് അമേഠിയിൽ ഏറ്റുവാങ്ങേണ്ടി വന്നത്.

 

Tags: Rahul GandhihomeAmetirennovation
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies