രാഹുലും ഒവൈസിയും 'ഔറംഗസേബ് ചിന്താധാര'യിൽ പരിശീലനം നേടിയവർ, ഒവൈസിയെ ഹൈദരാബാദിലെ സ്ത്രീകൾ തോൽപ്പിക്കും: അനുരാഗ് ഠാക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലും ഒവൈസിയും ‘ഔറംഗസേബ് ചിന്താധാര’യിൽ പരിശീലനം നേടിയവർ, ഒവൈസിയെ ഹൈദരാബാദിലെ സ്ത്രീകൾ തോൽപ്പിക്കും: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:01 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ‘ഔറംഗസേബ് ചിന്താധാര’യിൽ പരിശീലനം നേടിയവരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അവരുടെ വാക്കുകളിൽ മാത്രമേ ജനാധിപത്യം നിലനിൽക്കുന്നുള്ളു. ഹൃദയത്തിലും മനസ്സിലും ശരീഅത്ത് ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിൽ ഒവൈസിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ രാഹുൽഗാന്ധിയുടെ നീക്കത്തെയും അദ്ദേഹം പരിഹസിച്ചു. “ഒവൈസിയുടെ ബി ടീം ആണോ രാഹുൽ ഗാന്ധി അതോ രാഹുൽ ഗാന്ധിയുടെ ബി ടീം ആണോ ഒവൈസി” അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ഒവൈസിയുടെ വർഗീയ അജണ്ടയുടെ കച്ചവടക്കാരനാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി ഇതാണ് കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ നിന്ന് വ്യക്തമാകുന്ന കാര്യമെന്നും കൂട്ടിച്ചേർത്തു. രാഹുലിനെ അമേഠിയിലെ സ്ത്രീകൾ തോൽപ്പിച്ചതുപോലെ ഒവൈസിയെ ഹൈദരാബാദിലെ സ്ത്രീകൾ തോൽപ്പിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. കള്ളവോട്ടിന്റെ സഹായത്തോടെയാണ് മുൻപും ഒവൈസി ജയിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ലൗ ജിഹാദിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന കർണാടകയിലെ കോൺഗ്രസ് പാർട്ടി കൗൺസിലറുടെ ആവശ്യത്തോട് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലൗ ജിഹാദിന്റെ പേരിൽ ഇനിയും എത്ര പെൺമക്കളെ ബലികൊടുക്കുമെന്ന് ഇരകളുടെയും കുറ്റാരോപിതരുടെയും പേരുകൾ വായിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. പ്രതികളോടുള്ള കോൺഗ്രസിന്റെ സഹതാപ മനോഭാവം അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് തെളിവാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

സനാതന ധർമ്മത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. “അവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുകയും അതിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കുകയും രാമസേതു സാങ്കൽപ്പികമെന്ന് വിളിക്കുകയും ചെയ്തു. ഇവർക്കുള്ള തക്കതായ മറുപടി ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം,” അദ്ദേഹം പറഞ്ഞു.

Tags: Hyderabadrahulasaduddin owaisiUnion Minister Anurag Thakur
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies