ജയ്പൂർ: വ്യോമസേനയുടെ റിമോർട്ട് പൈലറ്റ് വിമാനം തകർന്ന് വീണു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപത്തായിരുന്നു സംഭവം. പതിവ് പരിശീലനങ്ങൾക്കിടെയാണ് വിമാനം തകർന്നു വീണത്. ആളപായം സംഭവിച്ചിട്ടില്ലെന്നും വ്യോമസേന പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
സാങ്കേതിക തകരാറുകൾ കാരണമാണ് വിമാനം തകർന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പൊലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിയും രൂപീകരിച്ചിട്ടുണ്ട്.















