ലക്നൗവിലെ വിമാനത്താവളം കണ്ട് വിസ്മയിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. വിമാനത്താവളം നവീകരിക്കാൻ മുൻകയ്യെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം പ്രശംസിച്ചു. പുതിയ ടെർമിനലിന്റെ മധ്യത്തിൽ നിന്നുള്ള ഫോട്ടോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘വേൾഡ് ക്ലാസ്’ എന്നാണ് പീറ്റേഴ്സൺ വിമാനത്താവളത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ അഭിവൃദ്ധിപ്പെടുന്നതിൽ ഉത്തർപ്രദേശ് നൽകുന്ന പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രിയെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
The Street of Flowers here at the brand new airport terminal in Lucknow.
WORLD CLASS!
Wow, what an incredible job done by all for this most beautiful state.
I’m sure @myogiadityanath must be super proud!
India is BOOMING! 🙏🏽 pic.twitter.com/pRuH23Klls— Kevin Pietersen🦏 (@KP24) April 28, 2024
നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ആഗോളഭൂപടത്തിൽ പുത്തൻ ഉയരങ്ങളാണ് ലക്നൗ വിമാനത്താവളം കൈവരിക്കുന്നതെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള യാത്രക്കാർക്കിടയിൽ പ്രിയങ്കരിയാണ് ലക്നൗ വിമാനത്താവളമെന്നാണ് മറ്റൊരാൾ കുറിച്ചത്.