36-ാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ സുചിത്രയ്ക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഇനിയും ഒരുപാട് വർഷം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മോഹൻലാലിന്റെ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ജപ്പാനിൽ വച്ചാണ് ഇരുവരും 35-ാം വിവാഹവാർഷികം ആഘോഷിച്ചത്. ‘ഫ്രം ടോക്കിയോ വിത്ത് ലവ്’ എന്ന അടിക്കുറിപ്പോടെ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ അന്ന് പങ്കുവച്ചിരുന്നത്.
1988-ഏപ്രിൽ 28-ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രശസ്ത തമിഴ്നടനും നിർമാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര. മോഹൽലാൽ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് സുചിത്ര ലാലിന്റെ ആരാധികയായി മാറിയത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് വ്യക്തിയോടുള്ള ഇഷ്ടമാവുകയായിരുന്നു. തുടർന്ന് സുചിത്രയുടെ ബന്ധുക്കളാണ് കല്യാണ ആലോചനയുമായി മോഹൻലാലിന്റെ വീട്ടിലെത്തിയത്.