ഉഷ്ണത്തിനൊപ്പം നാട്ടുകാരെ വലച്ച് കെഎസ്ഇബി; അപ്രഖ്യാപിത പവർകട്ട്; ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉഷ്ണത്തിനൊപ്പം നാട്ടുകാരെ വലച്ച് കെഎസ്ഇബി; അപ്രഖ്യാപിത പവർകട്ട്; ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 10:07 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഉഷ്ണതരംഗം ഉൾപ്പെടെ കേരളം ഇതുവരെ കാണാത്ത ചൂട് സഹിക്കാനാകാതെ ജനം നെട്ടോട്ടമോടുമ്പോൾ വൈദ്യുതി മുടക്കിയ കെഎസ്ഇബിക്കെതിരെ പ്രതിഷേധം. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ രോഷം പ്രകടിപ്പിച്ചത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ തിരിച്ചു പോവില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചു നിന്നതോടെ സ്ഥലത്തെത്തിയ പൊലീസും വലഞ്ഞു

ഇന്നലെ രാത്രി 10 മണിയോടെയാണ് ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, പോണേക്കര, കറുകപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വിച്ഛേദിച്ചത്. ഏറെ നേരം കഴിഞ്ഞും കറന്റ് വരാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.

അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ലൈനുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡ് വന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാായിരുന്നു ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തിനെ കുറിച്ചും, ട്രാൻസ്‌ഫോമറുകളുടെ ശേഷി എന്തുകൊണ്ട് ഉയർത്തുന്നില്ലെന്ന ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് മറുപടിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇതേ പ്രശ്നത്തിൽ പോണേക്കര സ്വദേശികളായ ഭാര്യയും ഭർത്താവും കെഎസ്ഇബി ഓഫീസിന് മുന്നിൽ പായവിരിച്ച് കിടന്ന് ഓഫീസ് ഉപരോധിച്ചത്. ഉന്നത ഉദ്യോഗസ്ഥൻമാർ താമസിക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഉപയോഗം കൂടുതലെന്നാണ് നാട്ടുകാർ പറയുന്നത്.

കറണ്ട് പോയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിൽ ഒരു സംഘം യുവാക്കൾ കിടന്നുറങ്ങി പ്രതിഷേധിച്ചതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

 

Tags: KSEBkeralaPowercut
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies