ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികൾ. ന്യൂഡൽഹി,മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെയാണ് 19 കി.ഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
ഇന്നുമുതൽ പുതിയ നിരക്കനുസരിച്ച് വാണിജ്യ സിലിണ്ടറുകൾക്ക് ന്യൂഡൽഹിയിൽ 19 രൂപ കുറഞ്ഞ് 1,745.50 രൂപയും മുംബൈയിൽ ഇത് 1,717.50 രൂപയിൽ നിന്നും രൂപയായും കുറഞ്ഞു. ചെന്നൈയിലും പുതിയ നിരക്ക് നിലവിൽ വന്നു. 1,911 രൂപയാണ് നിലവിലെ പുതുക്കിയ നിരക്ക്. 1,859 രൂപയാണ് കൊൽക്കത്തയിലെ പുതുക്കിയ നിരക്ക്.
ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എൽപിജി സിലിണ്ടർ വിലയിൽ കുറവ് വന്നത്. കഴിഞ്ഞ മാസത്തിൽ മാത്രം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 30.50 രൂപ കുറഞ്ഞിരുന്നു.