കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ വിഭജിക്കൽ; ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ വിഭജിക്കൽ; ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്നു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും തകർക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ ‘ശിവനും രാമനും’ എന്ന പരാമർശത്തിനെതിരെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഭാരതത്തിന്റെ സംസ്‌കാരം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് ഭാരതീയ വിശ്വാസങ്ങളെ ഇല്ലാതാക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകണം. ശ്രീരാമ ചന്ദ്രൻ ശിവഭഗവാനെ ആരാധിച്ചിരുന്നു. എന്നാൽ പുരാണങ്ങളിൽ പോലും വിഭജനം നടത്തി നമ്മുടെ സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.”- യോഗി ആദിത്യനാഥ് പറഞ്ഞു.

വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബ്രിട്ടീഷുകാരുടെ പാരമ്പര്യമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ജാതിയുടെയും ഭാഷയുടെയും ഇപ്പോൾ സനാതന ധർമ്മതത്തിന്റെയും പേരിൽ അവർ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നു. ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചത്തീസ്ഗഡ് ജഞ്ജ്ഗിർ- ചമ്പ മണ്ഡലത്തിലെ സ്ഥാനാർത്ഥി ശിവകുമാർ ദഹാരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ ശിവ-രാമ പരാമർശം ഖാർഗെ നടത്തിയത്. ” ശ്രീരാമനെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇദ്ദേഹത്തിന് സാധിക്കും. കാരണം ഇവൻ ശിവനാണെന്നായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. കോൺഗ്രസിന്റെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തെ എതിർത്ത് നിരവധി പേരാണ് രംഗത്തെത്തിയത്.

Tags: FEATURED2CM Yogi AaadithyanathSlams Congress
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies