മേയർ ആര്യയെ കുരുക്കിലാക്കി എഎ റഹീം; സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ ആര്യയെ കുരുക്കിലാക്കി എഎ റഹീം; സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 02:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ചുവെന്ന വാർത്ത മേയർ നിഷേധിച്ചിരുന്നു. തെറ്റായ കാര്യമാണെന്നും ഞങ്ങൾ ജനപ്രതിനിധികളല്ലേ അങ്ങനെ ചെയ്യുമോയെന്നും ആയിരുന്നു മേയറുടെ പ്രതികരണം. എന്നാൽ മേയറെ ന്യായീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് എഎ റഹീം സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സ്ഥിരീകരിച്ചത്.

വിഷയത്തിൽ ആദ്യമണിക്കൂറുകളിൽ ഇടപെട്ട ആളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ദേവ് ബസിൽ കയറിയെന്നും വണ്ടി ഡിപ്പോയിലേക്ക് വിടാൻ ആവശ്യപ്പെട്ടുവെന്നും റഹീം പറഞ്ഞത്. സംഭവം നടന്നതിന് പിന്നാലെ സച്ചിന്റെ ഫോണിലേക്ക് വിളിച്ചു. അപ്പോൾ ആര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് താൻ സംസാരിച്ചുവെന്ന് ആയിരുന്നു റഹീമിന്റെ വാക്കുകൾ.

സച്ചിൻ ദേവ് ബസിൽ കയറി എനിക്കും കൂടി ടിക്കറ്റ് തരൂ വണ്ടി ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ് ആവശ്യപ്പെട്ടത്. സാധാരണ കെഎസ്ആർടിസി ബസുകൾ വഴിയിൽ നിർത്തേണ്ടി വന്നാൽ മറ്റ് വാഹനങ്ങളിൽ കയറ്റി വിടുകയാണ് ഡ്രൈവർമാർ ചെയ്യുന്നതെന്നും റഹീം പറഞ്ഞു. സംഭവത്തിൽ മേയറുടെ വാദങ്ങൾ കളവാണെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് റഹീമിന്റെ വാക്കുകൾ.

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കുറ്റപ്പെടുത്തിയ എഎ റഹീം മേയർ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിച്ചു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ ആരോപണം ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും റഹീം പറഞ്ഞു. എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുളള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആർക്കെങ്കിലും മിഥ്യാധാരണ ഉണ്ടെങ്കിൽ അതങ്ങ് അവസാനിപ്പിച്ചേക്കണം എന്ന് പറയാനാണ് ഈ വാർത്താസമ്മേളനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഹീമിന്റെ തുടക്കം.

സച്ചിൻദേവ് എംഎൽഎയൊക്കെ മാതൃകാപരമായ ജീവിതം നയിക്കുന്നവരാണ്. ഇവർക്കെതിരെ സൈബറിടത്തിൽ ആൾക്കൂട്ട ആക്രമണം നടത്തുകയാണ്. ഇതിനെ രാഷ്‌ട്രീയമായി നേരിടും. ഒറ്റപ്പെടുത്തി ആക്രമിക്കാം എന്ന് കരുതണ്ട. നിയമപരമായി പ്രതിരോധിക്കും. ഡിവൈഎഫ്‌ഐ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും റഹീം പറഞ്ഞു.

Tags: KSRTCdyfiAA RAHIMMayor Arya Rajendranമേയർ ആര്യ രാജേന്ദ്രൻകെഎസ്ആർടിസി ഡ്രൈവർസച്ചിൻ ദേവ് എംഎൽഎ
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies