ദക്ഷിണ വാങ്ങിയതിന് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു ; തമിഴ്നാട്ടിൽ പ്രതിഷേധം പടരുന്നു; കക്ഷി ചേരാനൊരുങ്ങി ഭക്ത സംഘടനകൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ വാങ്ങിയതിന് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു ; തമിഴ്നാട്ടിൽ പ്രതിഷേധം പടരുന്നു; കക്ഷി ചേരാനൊരുങ്ങി ഭക്ത സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദക്ഷിണ വാങ്ങിയതിന്  നാല് ക്ഷേത്ര പൂജാരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം പടരുന്നു.

മേട്ടുപ്പാളയത്തിന് സമീപം തേക്കാംപട്ടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് ദക്ഷിണ വാങ്ങിയെന്നാരോപിച്ച് തമിഴ്‌നാട് സര്ക്കാർ അറസ്റ്റ് ചെയ്തത്.

ഭക്തർ വഴിപാടായി നൽകിയ തളിക നിവേദ്യം അഥവാ ദക്ഷിണ “തട്ടിയെടുത്തതിനാണ്” നാല് പൂജാരിമാരെ അറസ്റ്റ് ചെയ്തതതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ഷേത്രം അസിസ്റ്റൻ്റ് കമ്മീഷണർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പൂജാരിമാർക്കും പാരമ്പര്യ ട്രസ്റ്റി വസന്ത സമ്പത്തിനുമെതിരെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി എന്നാണ് ഭാഷ്യം. രഗുപതി, ദണ്ഡപാണി, വിഷ്ണുകുമാർ, ശരവണൻ എന്നീ പൂജാരിമാരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അർച്ചന സമയത്ത് ഭക്തർ ഈ പൂജാരിമാർക്ക് അവരുടെ തളികകളിൽ നൽകുന്ന ദക്ഷിണ വീട്ടിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്ഷേത്ര പൂജാരിമാർ തങ്ങൾക്ക് ലഭിക്കുന്ന ദക്ഷിണ ഹുണ്ടിയിൽ നിക്ഷേപിക്കാൻ ബാധ്യസ്ഥരാണെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായ യു.എസ് കൈലാസമൂർത്തി പറഞ്ഞു. “ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ട്. മദ്രാസ് ഹൈക്കോടതിയും ഈ തീരുമാനത്തെ പിന്തുണയ്‌ക്കുകയും ദക്ഷിണ ഉൾപ്പെടെ മുഴുവൻ സംഭാവനകളും ക്ഷേത്രത്തിന്റെ വരുമാനമായി കണക്കാക്കാൻ ഉത്തരവിടുകയും ചെയ്തു”. അയാൾ പറഞ്ഞു.

പൂജാരിമാർ തളികയിൽ ലഭിക്കുന്ന ദക്ഷിണ ഹുണ്ടികയിലേക്ക് നിക്ഷേപിക്കുന്നുണ്ടോയെന്നറിയാൻ ക്ഷേത്രം ഭരണസമിതി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും , നാലുപേരും ഇത് പാലിച്ചിരുന്നില്ല എന്നും ആരോപിച്ചു കൊണ്ട് കൈലാസമൂർത്തി ഏതാനും മാസം മുമ്പ് മേട്ടുപ്പാളയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് പൂജാരിമാർക്കും ക്ഷേത്രം ട്രസ്റ്റിക്കുമെതിരെ ഉചിതമായ നടപടിയെടുക്കാൻ മേട്ടുപ്പാളയം പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ട്രസ്റ്റിയായ വസന്തയ്‌ക്കും നാല് പൂജാരിർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒരു ദിവസം രാത്രി പൂജാരിമാരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായ ഷെഫാലി വൈദ്യ, ആനന്ദ് രംഗനാഥൻ, മേഘ്ന ഗിരീഷ് എന്നിവർ ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. പൂജാരിമാർക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും ക്ഷേത്ര ഹുണ്ടിയിലെ ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ ഷെഫാലി വൈദ്യ എക്‌സിലെ പോസ്റ്റിൽ ആരോപിച്ചു.

പൂജാരിമാരുടെ അറസ്റ്റ് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പുരോഹിതരുടെ ഉപജീവനത്തിന് സാഹചര്യമില്ലെന്നുമുള്ള ആശങ്കകൾ പങ്കുവെക്കപ്പെട്ടു. #FreeTemple എന്ന ഹാഷ് ടാഗുപയോഗിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചത്.

എന്നാലിപ്പോൾ ഈ കേസ് കൊടുത്ത ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായ യു.എസ് കൈലാസമൂർത്തിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് Temple Worshipers Society, പ്രസിഡൻ്റ് ടി.ആർ.രമേഷ് .

1973 മുതൽ ഈ ക്ഷേത്രത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ പ്രവർത്തിക്കുന്നത് HR&CE നിയമത്തിലെ ഒരു തട്ടിപ്പിലൂടെയാണെന്നാണ് ടി.ആർ.രമേഷ് ആരോപിക്കുന്നത്. നിയമവിരുദ്ധമായി ജോലിചെയ്യുന്ന “എക്‌സിക്യൂട്ടീവ് ഓഫീസറെ” നിയമപരമായി പുറത്താക്കാൻ ഈ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയെയും മറ്റ് ഭക്തരെയും സഹായിക്കാൻ താൻ തയ്യാറാണെന്നും ടി ആർ രമേശ് അവകാശപ്പെട്ടു.

നിയമപരമായി അധികാരമില്ലാത്ത ഉദ്യോഗസ്ഥർ കോടിക്കണക്കിന് പണം തട്ടിയെടുത്തു എന്നും അവരെയും അറസ്റ് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Priests arrestedVanabadrakaliamman Temple
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies