രാജ്യം മൂന്നാം ഘട്ടത്തിലേക്ക്..; 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം മൂന്നാം ഘട്ടത്തിലേക്ക്..; 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 06:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് ജനങ്ങൾ ഇന്ന് വിധി എഴുതും. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 93 മണ്ഡലങ്ങളിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. 120 സ്ത്രീകൾ ഉൾപ്പെടെ 1,300 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

സൂറത്തിൽ ബിജെപി എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 25 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്‌ട്രയിൽ 11 സീറ്റുകളിലേക്കും, ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കും, കർണാടകയിൽ 28 സീറ്റുകളിൽ 14 സീറ്റുകളിലേക്കും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഡിൽ 7, ബിഹാറിൽ 5, അസമിലും പശ്ചിമ ബംഗാളിലും 4 സീറ്റുകളുമാണുള്ളത്. ഗോവയിലെ രണ്ട് സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ, കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് ജനവിധി തേടും. രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൊന്നായ മഹാരാഷ്‌ട്രയിലെ ബരാമതിയിലും കടുത്ത പോരാട്ടം നടക്കുന്നത്.
പവാർ കുടുംബാംഗങ്ങൾ തമ്മിലാണ് ഇവിടെ നേർക്കുനേർ മത്സരത്തിനൊരുങ്ങുന്നത്. എൻസിപി സ്ഥാപകനും സിറ്റിംഗ് എംപിയുമായ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയാണ് ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യയായ സുനേത്ര പവാറിനെ നേരിടുന്നത്.

8.39 കോടി സ്ത്രീകളുൾപ്പെടെ 17.24 കോടി ആളുകളാണ് സമ്മതിദായക അവകാശം വിനിയോഗിക്കുന്നത്. 18.5 ലക്ഷം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 543 സീറ്റുകളിൽ 189 സീറ്റുകളിലേക്കാണ് ആദ്യ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയായത്. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം മേയ് 13, മേയ് 20, മേയ് 25, ജൂൺ 1 തുടങ്ങിയ തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ഫലപ്രഖ്യാപനം ജൂൺ നാലിന്.

Tags: polling boothLoksabha Election
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies