2022-ൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചത് 11,100 കോടി ഡോളർ! പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഭാരതം; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022-ൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചത് 11,100 കോടി ഡോളർ! പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഭാരതം; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022-ൽ 11,100 കോടി ഡോളറാണ് രാജ്യത്തേക്ക് എത്തിയതെന്ന് യുഎൻ മൈ​ഗ്രേഷൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ 10,000 കോടി ഡോളർ‌ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടനയുടെ (IMO) വേൾഡ് മൈ​ഗ്രേഷൻ റിപ്പോർട്ട് 2024-ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യക്ക് പുറമേ മെക്സികോ, ചൈന, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ പ്രവാസിപ്പണമെത്തിയ രാജ്യങ്ങൾ. 111 ബില്യൺ ഡോളറിലധികം പണമെത്തുന്ന രാജ്യമായി ഇന്ത്യ അസാധാരണ നേട്ടം കൈവരിച്ചു.

രണ്ടാം സ്ഥാനത്തുള്ള മെക്സിക്കോയിലേക്ക് 6,100 ഡോളർ ( 5.09 ലക്ഷം കോടി രൂപ) ആണ് പ്രവാസിപ്പണമായി എത്തിയത്. ഏറെക്കാലം രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ 2021-ലാണ് മധ്യ അമേരിക്കൻ രാജ്യമായ മെക്സികോ മറികടന്നത്. 2022-ൽ ചൈനയിലേക്ക് വിദേശത്ത് നിന്ന് പണമയച്ചത് 5,100 കോടി കോടി ഡോളറാണ്. ഏകദേശം 4.,26 ലക്ഷം കോടി രൂപ.

2010, 2015, 2020 വർഷങ്ങളിലും പ്രവാസിപ്പണമെത്തുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു ഭാരതം. എന്നാൽ 2022-ലാണ് റെക്കോർഡിട്ടത്. കണക്കുകൾ ക്രമാനുസൃതമായി കുതിച്ചുയരുന്നുവെന്ന് വ്യക്തം. 2015-ൽ 5,348 കോടി ഡോളറാണ് ഇന്ത്യയിലെത്തിയത്. അന്നും ഒന്നാം സ്ഥാനത്തായിരുന്നു.

2020-ൽ ഇത് 6,891 ഡോളറായി. 2020-ൽ 8,315 കോടിയും. 1.8 കോടി ഇന്ത്യക്കാരാണ് അന്ന് പ്രവാസികളായി ഉണ്ടായിരുന്നത്. ആകെ ജനസംഖ്യയുടെ 1.3 ശതമാനം. യുഎഇ,യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേരും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണം 44.8 ലക്ഷമാണ്. പട്ടികയിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ.

ദക്ഷിണേഷ്യൻ മേഖലയിൽ നിന്നാണ് ലോകത്ത് കുടിയേറ്റ തൊഴിലാളികളിൽ ഏറിയ ഭാ​ഗവും എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് വിദേശ പണമെത്തുന്നതും ഉയർന്ന നിലയിലാണ്.

Tags: RemittancesInternational Organisation for MigrationIOMWorld Migration Report
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies