മുംബൈ: ഇന്നലെ നിര്യാതനായ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ഓഷിവാരായിൽ നടക്കും. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നലെ അന്ത്യം. യോദ്ധ, നിർണയം, ഗന്ധർവം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1990 ൽ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവൻ ആദ്യമായി സംവിധാനം ചെയ്തത്.
പ്രശസ്ത ഫോട്ടോ ഗ്രാഫറായ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവരാണ് സഹോദരങ്ങൾ.