ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിലുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സെങ്കമലപട്ടിയിൽ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
അപകടത്തിൽ 7 പേർക്ക് പരിക്കേറ്റതായും അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.