പുറത്തുപോയവർ അകത്തേക്ക്; പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുറത്തുപോയവർ അകത്തേക്ക്; പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 09:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 25 ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സമരം അവസാനിപ്പിച്ച് അവധിയിൽ പോയവർ തിരികെ ജോലിക്ക് കയറുമെന്ന് ഇതോടെ ജീവനക്കാർ അറിയിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.

ഫ്ലൈറ്റുകളുടെ ബോർഡിം​ഗിന് തൊട്ടുമുൻപായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ അം​ഗങ്ങൾ കൂട്ടമായി ലീവ് എടുത്തത്. 300 ഓളം കാബിൻ ക്രൂ അം​ഗങ്ങൾ അവധിയെടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോയതോടെ എയർലൈനിന്റെ പ്രവർത്തനങ്ങൾ താറുമാറായി. 80ലധികം ഫ്ലൈറ്റ് സർവീസുകൾ ഒറ്റയടിക്ക് റദ്ദാവുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. എയർ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായിട്ടായിരുന്നു ജീവനക്കാർ കൂട്ട അവധിയെടുത്തത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവച്ചതോടെ സമരം ചെയ്തവരിൽ 25 മുതിർന്ന കാബിൻ ക്രൂ ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്താക്കി.

ഇതിന് ശേഷം എയർലൈൻ ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സമവായ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കാൻ തീരുമാനമായത്. കാബിൻ ക്രൂ അം​ഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന ഉറപ്പും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടുണ്ട്

Tags: Air India ExpressTerminationcabin crew members
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies