രാവിലെ ഉണരുന്നത് മുതൽ ഉറങ്ങും വരെ നമ്മുടെ ശരീരം നിരന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. തലച്ചോറും ശരീരവും മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ വിശ്രമം ആവശ്യമാണ്. അല്ലെങ്കിൽ ഒന്നാന്തരം പണി കിട്ടുമെന്നതിൽ സംശയമില്ല.
തിരക്കുകൾക്കിടയിൽ അൽപ നേരം വിശ്രമിക്കാൻ സമയം ഇല്ലാത്തവരാണ് പലരും. എന്നാൽ മറ്റു ചിലരാകട്ടെ, വിശ്രമിക്കാനും ശാന്തമാകാനുമായി വിനോദ യാത്രകളും വിദേശയാത്രകളും വരെ നടത്തുന്നു. ശരീരത്തിന് വിശ്രമം ലഭിച്ചാൽ ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ..
- രക്തസമ്മർദ്ദം കുറയ്ക്കുന്നു
- ദഹനം മെച്ചപ്പെടുത്തുന്നു
- സമ്മർദ്ദം കുറയ്ക്കുന്നു
- ശ്രദ്ധയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു
- ദേഷ്യവും നിരാശയും കുറയ്ക്കുന്നു
- രക്തയോട്ടം വർദ്ധിപ്പിക്കുന്നു
- പേശികളുടെ വിട്ടുമാറാത്ത വേദന കുറയ്ക്കുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഇതിന് പുറമേ ഉറക്കവും പ്രധാനമാണ്. ഉറക്കവും വിശ്രമവും രണ്ടും രണ്ടാണെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വിശ്രമത്തിന് മുൻഗണന നൽകിയാൽ ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നു. വിശ്രമത്തിന്റെ തേത് പലർക്കും വ്യത്യസ്തമായിരിക്കും. ചിലർക്ക് നടക്കുന്നതെങ്കിൽ മറ്റ് ചിലർക്ക് വായിക്കുന്നത് മനസിനും ശരീരത്തിനും ആശ്വാസം ലഭിച്ചേക്കാം.
വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും മാനസിക തകരാറുകളിലേക്കും നയിക്കും. വിശ്രമം ശാരീരിക-മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഉറക്കം ചുറ്റുപാടുകളിൽ നിന്ന് ഇന്ദ്രേിയങ്ങൾക്ക് വിശ്രമം നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, ഏകാഗ്രത, രോഗപ്രതിരോധ ആരോഗ്യം, മെറ്റബോളിസം എന്നിവയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്.