രാജംപേട്ടിന് വെളിച്ചം പകരാൻ കിരൺ കുമാർ റെഡ്ഡി
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജംപേട്ടിന് വെളിച്ചം പകരാൻ കിരൺ കുമാർ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോൾ ആന്ധ്ര പ്രദേശിലെ രാജംപേട്ട് മണ്ഡലത്തിൽ പ്രമുഖ രാഷ്‌ട്രീയ കുടുംബങ്ങളിലെ രണ്ട് പേരാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ 8,06,342 പുരുഷന്മാരും 8,34,510 സ്ത്രീകളും ഉൾപ്പെടെ 16,40,853 വോട്ടർമാരാണുള്ളത്. അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പിന്റെ പോരാട്ടത്തിന് രാജംപേട്ട് തയ്യാറാവുമ്പോൾ സൂര്യ കിരണങ്ങൾ പോലെ തിളങ്ങാൻ ബിജെപി സ്ഥാനാർഥി കിരൺ കുമാർ റെഡ്ഡിയും ഒരുങ്ങി കഴിഞ്ഞു.

ആരാണ് രാജംപേട്ടിനെ പിടിച്ചു കുലുക്കാൻ പോകുന്ന കിരൺകുമാർ റെഡ്ഡി

ആന്ധ്ര പ്രദേശിലെ അന്നമയ്യ ജില്ലയിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അമർനാഥ് റെഡ്ഡിയുടെ മകനായി 1959 സെപ്റ്റംബർ 13ന് ജനനം. ഹൈദരാബാദ് പബ്ലിക് സ്‌കൂൾ, സെൻറ് ജോസഫ് ജൂനിയർ കോളേജ്, നിസാം കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി കൊണ്ടാണ് കിരൺ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.

രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശനം

1989ൽ പിതാവ് അമർനാഥ് റെഡ്ഡിയുടെ വിയോഗത്തോടെയാണ് കിരൺ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 1989-ൽ പിതാവിന്റെ മണ്ഡലമായിരുന്ന വയൽപ്പാടിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ കിരൺ 1994-ൽ സിറ്റിംഗ് സീറ്റിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999-ൽ പിലേരു മണ്ഡലത്തിൽ നിയമസഭാംഗമായ കിരൺ പിന്നീട് തുടർച്ചയായി രണ്ട് തവണ (2004, 2009) കൂടി പിലേരുവിൽ നിന്ന് നിയമസഭയിലെത്തി. 2009 മുതൽ 2010 വരെ നിയമസഭ സ്പീക്കറായും 2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

1989 മുതൽ 2014 വരെ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന കിരൺകുമാർ 2014-ൽ സംസ്ഥാന വിഭജനത്തോടെ കോൺഗ്രസ് വിട്ട് ജയ് സമക്യാന്ധ്ര പാർട്ടി രൂപീകരിച്ചെങ്കിലും 2018-ൽ വീണ്ടും കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. 2023 ഏപ്രിൽ 7 നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.

ശക്തരായ രാഷ്‌ട്രീയ രാജവംശങ്ങൾ തമ്മിലുള്ള പോരാട്ടം

നല്ലാരികളും, പെഡ്ഡിറെഡ്ഡികളും തമ്മിൽ പതിറ്റാണ്ടുകളായി പുകയുന്ന മത്സരത്തിനാണ് ഇപ്പോൾ വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. ടിഡിപി പിന്തുണയോടെ അന്തരിച്ച മന്ത്രി നല്ലാരി അമർനാഥ് റെഡ്ഡിയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എൻ കിരൺ കുമാർ റെഡ്ഡി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വൈഎസ്ആർസി ടിക്കറ്റിൽ പുംഗനൂരിൽ നിന്നുള്ള എംഎൽഎയായ പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയുടെ മകൻ പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു: പിലേരു , റെയിൽവേ കോഡൂർ (എസ്സി), രായച്ചോട്ടി, രാജംപേട്ട്, തമ്പല്ലപ്പള്ളി, അന്നമയ്യ ജില്ലയിൽ നിന്നുള്ള മദനപ്പള്ളി, ചിറ്റൂർ ജില്ലയിൽ നിന്നുള്ള പുംഗനൂർ എന്നിവയാണവ.

വീണ്ടും അടുത്ത പോരാട്ടത്തിനുള്ള കാഹളം രാംജംപേട്ടിൽ മുഴങ്ങിയിരിക്കുന്നു. രാംജംപേട്ടിൽ പൊൻകിരങ്ങൾ വീശാൻ കിരൺ കുമാർ റെഡ്ഡിയും തയ്യാർ..

Tags: Kiran Kumar Reddy2024 NATIONAL ELECTIONRajampett
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies