'ബോട്ട് രണ്ടായി പിളർ‌ന്നു; രക്ഷപ്പെട്ടത് ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രം'; ഞെട്ടലിൽ നിന്ന് മുക്തമാകാതെ അവർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബോട്ട് രണ്ടായി പിളർ‌ന്നു; രക്ഷപ്പെട്ടത് ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രം’; ഞെട്ടലിൽ നിന്ന് മുക്തമാകാതെ അവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇസ്ലാഹ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ. ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ പറയുന്നു.

ചാവക്കാട് തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പൽ ഇടിച്ചതിന് പിന്നാലെ ബോട്ട് രണ്ടായി പിളർന്നു. അമരം കപ്പലിനടിയിലേക്ക് പതിച്ചു. ബാക്കിയുള്ള ഭാ​ഗം തലകീഴായി മറിഞ്ഞു. ഒരാൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. എന്തോ ഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാൾ പറയുന്നു.

ബോട്ട് മറിഞ്ഞതിന് പിന്നാലെ സ്റ്റോറിന്റെ തെർമോക്കോളിലാണ് പിടുത്തം കിട്ടിയത്. മൂന്ന് പേർക്ക് ഇതിൽ പിടിക്കാൻ സാധിച്ചു. എന്നാൽ മൻസൂറിന് രക്ഷപ്പെടാൻ സാധിച്ചില്ല. നീന്താനാവാതെ മൻ‍‌സൂർ വിളിക്കുന്നത് കേൾക്കാമായിരുന്നു. ശ്വാസം കിട്ടാതെ അവശരായതിനാൽ‌ എത്താൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. രക്ഷയ്‌ക്കായി വിസിലടിക്കുകയും കരയുകയും ചെയ്തെങ്കിലും ആരും കേട്ടില്ല. സമീപത്ത് കൂടി മറ്റൊരു ബോട്ട് പോയെങ്കിലും കപ്പലിന്റെ ശബ്ദം കാരണം അവരും തിരിച്ചറിഞ്ഞില്ല.

അപകടം തിരിച്ചറിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചതിന് ശേഷം കപ്പൽ തിരികെ എത്തി. വസ്ത്രവും മറ്റ് അവശ്യ സഹായവും ചെയ്ത് നൽകിയെന്നും തൊഴിലാളികൾ പറ‍ഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ ജീവൻ പൊലിഞ്ഞത് ഇവരുടെ കൺമുന്നിലാണെന്നതാണ് ഇവരെ ദുഃഖിപ്പിക്കുന്ന പ്രധാന കാര്യം.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അ‌പകടം. മീൻ പിടിക്കുന്നതിനിടെയാണ് കപ്പൽ ബോട്ടിലിടിച്ചത്. പൊന്നാനി സ്വദേശികളായ ​ഗഫൂർ, അബ്ദുൾ സലാം എന്നിവരാണ് മരിച്ചത്. സാഗർ യുവരാജ് കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചത്. കൊച്ചിയിൽ നിന്ന് ചരക്കെടുക്കാനായി കോഴിക്കോട് പോകുന്നതിനിടെയിലാണ് അപകടം.

Tags: shipboat accidentSagar Yuvaraj
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies