കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് തീരാനഷ്ടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് തീരാനഷ്ടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 06:42 am IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. സുശീർകുമാർ മോദി രാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ഇരുവരും എക്‌സിൽ കുറിച്ചു.

” ബിഹാറിലെ ബിജെപിയുടെ ഉയർച്ചയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ സുശീൽ കുമാർ മോദി നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. വളരെ കഠിനാധ്വാനിയായ എംഎൽഎ എന്ന നിലയിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉപമുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം പ്രശംസനീയമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ജിഎസ്ടി പാസാക്കുന്നതിൽ അദ്ദേഹത്തിന്റെ സജീവമായ പങ്ക് എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിനായും ബിജെപിയുടെ ഉയർച്ചയ്‌ക്കായും സുശീൽകുമാർ മോദിയുടെ വിപുലമായ സംഭാവനകളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.

” ഞങ്ങളുടെ മുതിർന്ന നേതാവ് സുശീൽകുമാർ മോദിജിയുടെ വിയോഗ വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. മുതിർന്ന ബിജെപി നേതാവിനെയാണ് ബിഹാറിന് നഷ്ടമായിരിക്കുന്നത്. എബിവിപി മുതൽ ബിജെപി വരെ സുശീൽ ജി സംഘടനയിലും സർക്കാരിലുമായി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടും അവരുടെ താത്പര്യങ്ങൾ നിറവേറ്റാനുമായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സുശീൽ ജിയുടെ വിയോഗം ബിഹാർ രാഷ്‌ട്രീയത്തിൽ നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.”- അമിത് ഷാ കുറിച്ചു.

സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും അനുശോചിച്ചു. സുശീൽ ജിയുടെ മരണം സംസ്ഥാനത്തിന് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് നിതീഷ് കുമാർ പറഞ്ഞു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ് സുശീൽകുമാർ മോദി മരണപ്പെട്ടത്.

Tags: amit shapm modigriefSusilkumar modi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies