മാറുന്ന ഇന്ത്യയ്ക്ക് സ്മൃതി ഇറാനി എന്ന ശക്തയായ നേതാവിനെയാണ് ആവശ്യം; അമേഠിയിൽ നടപ്പാക്കിയത് അതിവേഗ വികസന പ്രവർത്തനങ്ങളാണെന്ന് ജെ പി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറുന്ന ഇന്ത്യയ്‌ക്ക് സ്മൃതി ഇറാനി എന്ന ശക്തയായ നേതാവിനെയാണ് ആവശ്യം; അമേഠിയിൽ നടപ്പാക്കിയത് അതിവേഗ വികസന പ്രവർത്തനങ്ങളാണെന്ന് ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 07:21 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മാറുന്ന ഇന്ത്യയ്‌ക്ക് ശക്തി പകരാൻ അമേഠി സ്ഥാനാർത്ഥി സ്മൃതി ഇറാനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേഠിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇന്ത്യയെ ശക്തിപ്പെടുത്താൻ സ്മൃതി ഇറാനി എന്ന ശക്തയായ നേതാവിനെ ആവശ്യമാണ്. കോൺഗ്രസ് കുത്തകയാക്കി വച്ചിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ നിഷ്പ്രയാസമായിരുന്നു 2019 ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി തോൽപ്പിച്ചത്. സ്മൃതി ഇറാനിയുടെ ശ്രമഫലമായി വലിയ മാറ്റങ്ങളാണ് അമേഠിയിൽ ഉണ്ടായിരിക്കുന്നത്. അമേഠിയുടെ മാറ്റങ്ങൾ കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.’

’10 വർഷം മുൻപ് അമേഠിയുടെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തിയുള്ള റോഡുകൾ പോലും ഇവിടെ ഉണ്ടായിരുന്നില്ല. റോഡിൽ കുഴികളാണോ അതോ കുഴികളിലാണോ റോഡ് എന്ന് കണ്ടുപിടിക്കാൻ അന്ന് വല്ലാതെ പാടുപെട്ടിരുന്നു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും വൃത്തിയുള്ള റോഡുകളുണ്ട്. ഇതെല്ലാം പ്രധാനമന്ത്രിയുടെ സംഭാവനകളാണ്. ഒപ്പം ഇതിന് പിന്നിൽ സ്മൃതി ഇറാനിയെന്ന ശക്തയായ നേതാവിന്റെ ശ്രമങ്ങളുമുണ്ട്. ജൽ ജീവൻ മിഷന് കീഴിൽ 11 കോടി ജനങ്ങൾക്ക് പൈപ്പ് ജല കണക്ഷൻ ലഭിച്ചു. ഉത്തർപ്രദേശിൽ 2 കോടി ജനങ്ങൾക്കാണ് പൈപ്പ് ജല കണക്ഷൻ ലഭിച്ചത്. അതിൽ 3 ലക്ഷം വീടുകൾ അമേഠിയിലാണ്.’

രാജ്യത്ത് പ്രതിദിനം 28 കിലോമീറ്റർ എന്ന കണക്കിനാണ് ഹൈവേകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60,000 കിലോമീറ്റർ നീളമുള്ള ഹൈവേകൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു. ഏകദേശം 2 ലക്ഷം ഗ്രാമങ്ങൾ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിച്ചു. റെയിൽവേ ബജറ്റ് 19 മടങ്ങ് വർദ്ധിപ്പിച്ചു. വിമാനത്താവളങ്ങൾ ഇരട്ടിയായി. നേരത്തെ അവിടെ ഉണ്ടായിരുന്നത് 84 വിമാനത്താവളങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഉള്ളത് 148 വിമാനത്താവളങ്ങളാണ്.

10 വർഷം മുൻപ് നമ്മൾ ഉപയോഗിച്ചിരുന്ന ഫോണുകളുടെ പിന്നിൽ മെയ്ഡ് ഇൻ ജപ്പാൻ, മെയ്ഡ് ഇൻ ചൈന, മെയ്ഡ് ഇൻ തായ്വാൻ, മെയ്ഡ് ഇൻ കൊറിയ എന്നെല്ലാം എഴുതിയിരിക്കുന്നത് കാണാമായിരുന്നു. മാറ്റം വന്നിരിക്കുകയാണ്. നമ്മൾ ഉപയോഗിക്കുന്ന ഫോണുകളുടെ പിന്നിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈൽ നിർമ്മാതാക്കളായി ഇന്ത്യ മാറി. മുൻപ് ജപ്പാനിൽ നിന്നുള്ള കാറുകളെ പറ്റിയാണ് നമ്മൾ കേട്ടിരുന്നത് എന്നാലിന്ന് ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായി നമ്മൾ മാറിയെന്നും വികസനത്തിന്റെ കാര്യത്തിൽ ജപ്പാനെ നമ്മൾ പിന്നിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

Tags: SMRITHI IRANIjp nadha
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies