മാലദ്വീപിൽ ഇന്ത്യ അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന് പുതിയ ആരോപണം; തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപിൽ ഇന്ത്യ അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന് പുതിയ ആരോപണം; തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ രാജ്യത്ത് അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന മാലദ്വീപിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യ. ദ്വീപ് രാഷ്‌ട്രത്തിലെ ഇന്ത്യൻ വ്യോമയാന പ്ലാറ്റ്ഫോമുകൾ പരസ്പരം അംഗീകരിച്ച നടപടിക്രമങ്ങൾക്കനുസൃതമായും ഉചിതമായ അനുമതിയോടും കൂടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധമന്ത്രിയുടെ തെറ്റായ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ മറുപടി നൽകിയത്.

മാലദ്വീപിലുണ്ടായിരുന്ന ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി ഘസൻ മൗമൂൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇന്ത്യൻ സൈനിക വിമാനങ്ങളിൽ ഒന്ന് മാലദ്വീപിലെ തിമരാഫുഷിയിൽ അനുമതിയില്ലാതെ ലാൻഡ് ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്.

എന്നാൽ അപ്രതീക്ഷിതമായ അടിയന്തര സാഹചര്യത്തെ തുടർന്നായിരുന്നു തിമരാഫുഷിയിലെ ലാൻഡിംഗ് വേണ്ടി വന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. . മാത്രമല്ല എയർ ട്രാഫിക് കോൺട്രോളിൽനിന്ന് ആവശ്യമായ ഓൺ-ഗ്രൗണ്ട് അനുമതികൾ നേടിയതിന് ശേഷം മാത്രമാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ ഈ ആരോപണങ്ങൾ തള്ളി.

ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ചൈനീസ് അനുകൂല നേതാവ് മുഹമ്മദ് മുയിസു പ്രസിഡന്റായി അധികാരമേറ്റെടുത്തതോടെ മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുകയായിരുന്നു. തുടർന്ന് 76 സൈനികരെ ഇന്ത്യ മാലദ്വീപിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി ഘസൻ മൗമൂൻ വെളിപ്പെടുത്തിയിരുന്നു.

Tags: Mohamed MuizzuMalidweep
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies