'ഞങ്ങൾക്ക് പേടിയുണ്ട്'; ടർബോയെ ഭയന്ന് 'തലവൻ'; മറുപടിയുമായി ആസിഫ് അലിയും സംവിധായകനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഞങ്ങൾക്ക് പേടിയുണ്ട്’; ടർബോയെ ഭയന്ന് ‘തലവൻ’; മറുപടിയുമായി ആസിഫ് അലിയും സംവിധായകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

ഒരുപിടി ഫീൽഗുഡ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി പക്കാ ത്രില്ലർ പടവുമായി എത്തുകയാണ് അദ്ദേഹം. ആസിഫ് അലിയും ബിജു മേനോനും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 24ന് തിയേറ്ററിൽ എത്തും. മലയാള സിനിമ അതിന്റെ വസന്തകാലത്തിലാണ് നിൽക്കുന്നതെങ്കിലും തങ്ങൾക്ക് ചെറുതായൊരു പേടിയുണ്ടെന്ന് പറയുകയാണ് തലവൻ ടീം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ടർബോ മെയ് 23നാണ് റിലീസ് ചെയ്യുന്നത്. അതുതന്നെയാണ് ഭയമെന്നും ടീം പറഞ്ഞു. ‘ തലവന്റെ റിലീസ് തീയതി നേരത്തെ തീരുമാനിച്ചതായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതനുസരിച്ചാണ് പൂർത്തിയാക്കിയിരുന്നത്. ടർബോ ജൂൺ 13ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ആ സമയത്ത് ഞങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു, മൂന്ന് ആഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷമായിരിക്കും ടർബോയുടെ റിലീസ് എന്നൊരു ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ ടർബോയുടെ റിലീസ് തീയതി മെയ് 23 ലേക്ക് വന്നപ്പോൾ നമുക്ക് മാറാൻ പിന്നെ ഒരു ഇടമില്ലാതായി.

ഈ വർഷം മലയാളത്തിലിറങ്ങിയ ചിത്രങ്ങളെല്ലാം വളരെ തിരക്കോടെ തിയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു നമ്മൾ. അതുകൊണ്ടു തന്നെ വളരെ സുരക്ഷിതമായി തോന്നിയ റിലീസ് തീയതിയായിരുന്നു മെയ് 24. അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരുന്നു ടർബോയുടെ റിലീസ് 23 ലേക്ക് മാറ്റുന്നത്. സംവിധായകൻ വൈശാഖ് ആയിരുന്നതുകൊണ്ട് ജൂൺ 13 പിന്നെയും നീട്ടുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഒരു ചെറിയ വശ്വാസമുണ്ടായിരുന്നു. എന്നാൽ എല്ലാം തകിടം മറിയുകയായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ വരുന്ന വമ്പൻ ചിത്രമായതുകൊണ്ടുതന്നെ നല്ല പേടിയുണ്ടായിരുന്നു. ടർബോ വളരെ വലിയൊരു ചിത്രമാണ്, നമ്മുടേത് ഒരു ചെറിയ ചിത്രവുമാണ്. മലയാളത്തിന്റെ വസന്തകാലം എന്ന് പറയുന്നതു പോലെ മലയാള സിനിമയിൽ മമ്മൂട്ടിയുടെയും വസന്തകാലമാണ്. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങൾ വരുന്ന സമയമാണിത്. അതിനിടെ ഞങ്ങളുടെ ഒരു ചെറിയ ചിത്രത്തിന് കിടപിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് സംശയമായിരുന്നു.

തലവന്റെ റിലീസ് തീരുമാനിച്ചത് പല മാനദണ്ഡങ്ങളിലൂടെയാണ്. വെക്കേഷൻ കഴിയാൻ പോകുന്നു, തെരഞ്ഞെടുപ്പ് ഫലം, മഴ എന്നിവയെല്ലാം മുന്നിൽ കണ്ട് വളരെ അനുയോജ്യമായ ഒരു തീയതിയാണെന്ന് തോന്നിയാണ് തീരുമാനിച്ചത്. ഒരു പക്ഷേ വെക്കേഷൻ തീരാൻ ഒരാഴ്ച കൂടി അധികമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ റിലീസ് മാറ്റുമായിരുന്നു എന്നും സംവിധായകൻ ജിസ് ജോയ് പറഞ്ഞു.

 

Tags: asif aliSUBTURBOThalavanJIS JOY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies