ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ... കറാച്ചിയിൽ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുന്നു: അവസ്ഥ പരിതാപകരമാണെന്ന് പാകിസ്താൻ പാർലമെന്റ് അം​ഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ… കറാച്ചിയിൽ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുന്നു: അവസ്ഥ പരിതാപകരമാണെന്ന് പാകിസ്താൻ പാർലമെന്റ് അം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ഭാരതത്തിന്റെ നേട്ടങ്ങളെ പുകഴ്‌ത്തി പാകിസ്താൻ പാർലമെന്റ് അം​ഗം സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ കറാച്ചിയിലെ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് സയ്യിദ് മുസ്തഫയുടേത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കറാച്ചിയിൽ ശുദ്ധജലം ലഭിക്കുന്നില്ല. ഇവിടെയുള്ള 70 ലക്ഷം കുട്ടികൾക്കും പാകിസ്താനിലെ 2.6 കോടി കുട്ടികൾക്കും സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. അവർക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നു. പാകിസ്താന്റെ വരുമാന സ്രോതസ്സായിരുന്നു കറാച്ചി. എന്നാൽ ഇത് അത് തകിടം മറിഞ്ഞു. കറാച്ചിയിൽ 48,000 സ്കൂളുകളുണ്ട്. എന്നാൽ അതിൽ 11,000ത്തിലധികം സ്‌കൂളുകളും സ്കൂളുകളും ശൂന്യമാണ്. സിന്ധിലെ 70 ലക്ഷം കുട്ടികൾ സ്കൂളിൽ പോകുന്നില്ല. രാജ്യത്തുള്ള ഭൂരിഭാ​ഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസമില്ലെന്നും മുത്താഹിദ ഖ്വമി മൂവ്മെന്റ് പാകിസ്താൻ പാർട്ടി അം​ഗമായ സയ്യിദ് മുസ്തഫ കമാൽ പറഞ്ഞു.

പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യയുടെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ടുള്ള പാകിസ്താൻ പാർലമെന്റ് അം​ഗത്തിന്റെ പ്രസം​ഗം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് ഭാരതം അഭിമാനകരമായ ചന്ദ്രയാൻ -3 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. 1,752 കിലോഗ്രാം ഭാരമുള്ള ലാൻഡർ സെക്കൻഡിൽ ഏകദേശം രണ്ട് മീറ്റർ വേഗതയിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.

Tags: karachiislamabadSyed Mustafa Kamal
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies