പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം; കോൺഗ്രസിനും നെഹ്റുവിനുമെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം; കോൺഗ്രസിനും നെഹ്റുവിനുമെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്‍മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ചിലരുടെ കഴിവില്ലായ്മയും പിഴവും കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘വിശ്വബന്ധു ഭാരത്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന ജിൽജിത്ത് ബാൾട്ടിസ്താനിലൂടെയാണ്. പാക് അധീന കശ്മീർ തിരികെ യോജിപ്പിക്കാൻ ഇന്ത്യ ലക്ഷ്മണ രേഖ കടക്കുകയാണെങ്കിൽ ചൈന എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ മറുപടി. “അവിടെ ലക്ഷ്മണരേഖ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം അത് താത്കാലികമായി നമ്മളിൽ നിന്നും നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ പാക് അധീന കശ്‌മീരിലെ കടന്നുകയറ്റത്തെ വിമർശിച്ച അദ്ദേഹം ചൈനയും പാകിസ്താനും കാലങ്ങളായി ഒരുമിച്ച് ചേർന്ന് ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ചൈനക്കോ പാകിസ്താനോ പാക് അധീന കശ്മീരിൽ പരമാധികാരം അവകാശപ്പെടാൻ ആവില്ലെന്നും അത് ഇന്ത്യയുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

1963 ൽ പാകിസ്താൻ ഏകപക്ഷീയമായി ചൈനയ്‌ക്ക് പാക് അധീന കശ്മീരിന്റെ 5,000 കിലോമീറ്റർ പ്രദേശം കൈമാറിയിരുന്നു. എന്നാൽ അതിർത്തി പ്രദേശത്തിന്റെ അവകാശം പാകിസ്താനായാലും ഇന്ത്യയ്‌ക്കായാലും അത് മാനിക്കുമെന്ന് ചൈന കരാറിൽ വ്യക്തമാക്കിയിരുന്നതായി ജയശങ്കർ പറഞ്ഞു. പത്തുവർഷം മുൻപ് ഈ വിഷയം സംസാരിക്കാനുള്ള ധൈര്യംപോലും ഇവിടെ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് മാറി. ഇന്നത്തെ ഇന്ത്യൻ സമൂഹം പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: CongressPOK
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies