റായ്ബറേലിയും, അമേഠിയും ഉൾപ്പെടെ 14 മണ്ഡലങ്ങൾ; അഞ്ചാം ഘട്ടത്തിൽ വിധിയെഴുതുന്ന യുപിയിലെ താരമണ്ഡലങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റായ്ബറേലിയും, അമേഠിയും ഉൾപ്പെടെ 14 മണ്ഡലങ്ങൾ; അഞ്ചാം ഘട്ടത്തിൽ വിധിയെഴുതുന്ന യുപിയിലെ താരമണ്ഡലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പാണ് നാളെ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിം​ഗ്, സ്മൃതി ഇറാനി എന്നിവരും കോൺ​ഗ്രസ് നേതാവ് രാഹുലും ജനവിധി തേടുന്ന മണ്ഡലങ്ങളിലും വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്‌.

ലക്നൗവിൽ നിന്ന് എൻഡിഎയ്‌ക്ക് വേണ്ടി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗും അമേഠിയിൽ നിന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ജനവിധി തേടും. മോഹൻലാൽഗഞ്ചിൽ നിന്ന് കൗശൽ കിഷോറാണ് എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. അമേഠിയിൽ സ്മൃതി ഇറാനിക്കെതിരെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ കെ എൽ ശർമയാണ് മത്സര രം​ഗത്തുള്ളത്.

ലക്നൗവിൽ നിന്ന് നാലാം തവണയാണ് രാജ്നാഥ് സിം​ഗ് ജനവിധി തേടുന്നത്. ലഖ്‌നൗ സെൻട്രലിൽ നിന്നുള്ള എംഎൽഎ രവിദാസ് മെഹ്‌റോത്രയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.

രാഹുൽ ​ഗാന്ധി അമേഠി വിട്ട് ഇത്തവണ റായ്ബറേലിയിൽ നിന്നാണ് ജനവിധി തേടുന്നത്. അയോദ്ധ്യാ ന​ഗരം ഉൾപ്പെട്ട ഫൈസാബാദിൽ നിന്ന് ബിജെപി സിറ്റിം​ഗ് എംപി ലല്ലു സിം​ഗും മത്സരിക്കുന്നുണ്ട്. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഈ മണ്ഡലങ്ങൾ സാക്ഷ്യം വഹിച്ചത്. അമേഠിയും റായ്ബറേലിയും ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അമേഠിയിൽ രാഹുൽ വീണ്ടും ജനവിധി തേടാനെത്തുമെന്നായിരുന്നു കോൺഗ്രസ് ആദ്യം വ്യക്തമാക്കിയത്. എന്നാൽ അവസാന നിമിഷം റായ്ബറേലിയിലേക്ക് ചുവടുമാറുകയായിരുന്നു.

2.68 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുള്ളത്. മോഹൻലാൽഗഞ്ച്, റായ്ബറേലി, അമേഠി, ജലൗൺ , ഝാൻസി, ഹമീർപൂർ, ബന്ദ, ഫത്തേപൂർ, കൗശാംബി, ബരാബങ്കി, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നീ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

Tags: Rahul GandhiSmriti IraniUTHARPRADESHRajnadh singh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies