100 % പോളിംഗ് രേഖപ്പെടുത്തി വനവാസി ഗ്രാമം; ഉച്ചക്ക് മുൻപേ എല്ലാ വോട്ടുകളും പോൾ ചെയ്യുന്ന സംഭവം രാജ്യത്ത് ആദ്യം; വിസ്മയമായി ലളിത് പൂരിലെ സൗൽദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 % പോളിംഗ് രേഖപ്പെടുത്തി വനവാസി ഗ്രാമം; ഉച്ചക്ക് മുൻപേ എല്ലാ വോട്ടുകളും പോൾ ചെയ്യുന്ന സംഭവം രാജ്യത്ത് ആദ്യം; വിസ്മയമായി ലളിത് പൂരിലെ സൗൽദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 08:46 am IST
FacebookTwitterWhatsAppTelegram

പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം പോളിംഗ് ശതമാനം കുറവാണെന്ന വ്യാജപ്രചരണങ്ങൾക്കിടയിൽ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തി വിസ്മയമാകുകയാണ് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ഝാൻസി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ആദിവാസി ഗ്രാമങ്ങൾ. ഇവിടുത്തെ വനവാസി ഭൂരിപക്ഷമുള്ള ഗ്രാമങ്ങളായ സൗൽദ, ബഹ്‌മൗര നാഗൽ, ബുദ്‌നി നരാഹത്ത് എന്നിവയാണ് ആ മൂന്ന് ഗ്രാമങ്ങൾ.

ഇതിൽ സൗൽദ വില്ലേജിന് മറ്റൊരു ചരിത്ര നേട്ടം കൂടിയുണ്ട്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സൗൽദ വില്ലേജിലെ ഏക പോളിംഗ് ബൂത്ത് 277-ൽ ഉച്ചയ്‌ക്ക് 12 മണിയോടെ 100 ​​ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഝാൻസി ലോക്‌സഭാ സീറ്റിലെ മെഹ്‌റൗണി അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഒരു ആദിവാസി ഗ്രാമമാണ് സൗൽദ. ഇവിടെ 198 പുരുഷന്മാരും 177 സ്ത്രീകളും ഉൾപ്പെടെ ആകെ 375 വോട്ടർമാരുണ്ട്. പോളിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ രാജ്യത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് ജില്ലാ അധികൃതർ പറയുന്നു.

സൗൽദ വില്ലേജിൽ 100 ​​ശതമാനം പോളിംഗ് ഉറപ്പാക്കാൻ, BDO സൗരഭ് ബർൺവാൾ നടത്തിയ അത്യുത്സാഹമാണ് ഫലം കണ്ടത്. അദ്ദേഹം ഗ്രാമീണർക്ക് അവരുടെ വോട്ടവകാശത്തെക്കുറിച്ച് നിരന്തരം ബോധവൽക്കരണം നടത്തി. BDO സൗരഭ് ബർൺവാൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് ഭോപ്പാൽ വരെ വിമാന ടിക്കറ്റ് സ്വന്തം പോക്കറ്റിൽ നിന്ന് വാങ്ങി. ലളിത്പൂർ ഡിഎം അക്ഷയ് ത്രിപാഠി ഒരു പടി കൂടി കടന്ന്, ഭോപ്പാലിൽ നിന്ന് അവരെ സംസ്ഥാന സർക്കാർ വാഹനത്തിൽ സൗൽദ ഗ്രാമത്തിലേക്ക് എത്തിച്ചു. ഇത് കൂടാതെ 18,000 രൂപ ചെലവഴിച്ച് ഇൻഡോറിൽ നിന്ന് 30 പേരെ ബസിലും വോട്ടിംഗ് ദിനത്തിൽ നാട്ടിലെത്തിച്ചു.

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങളെ നിരന്തരം ബോധവത്കരിച്ചതായി ഗ്രാമമുഖ്യൻ ശ്രീ ബായി പറഞ്ഞു. വോട്ട് ചെയ്യുന്നത് തങ്ങളുടെ കടമയും അവകാശവുമാണെന്ന് അവരോട് ഉദ്യോഗസ്ഥർ നിരന്തരം പറഞ്ഞു. എല്ലാ വോട്ടർമാരെയും അധികൃതർ കൃത്യമായി മാപ്പ് ചെയ്തിരുന്നു . അതുകൊണ്ടാണ് ഈ റെക്കോർഡ് നോടാൻ സാധിച്ചത്.

സൗൽദ വില്ലേജിനൊപ്പം ബാർ ബ്ലോക്കിലെ ബഹ്‌മൗര നാഗൽ, ബുദ്‌നി നരാഹത്ത് എന്നിവിടങ്ങളിലും 100 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ലളിത്പൂർ എഡിഎം അങ്കുർ ശ്രീവാസ്തവ പറഞ്ഞു. ബഹ്‌മൗര നാഗലിൽ 235 പുരുഷന്മാരും 206 സ്ത്രീകളും ഉൾപ്പെടെ 441 വോട്ടർമാരുണ്ട്, ബുദ്‌നി നരാഹത്തിൽ 116 പുരുഷന്മാരും 99 സ്ത്രീകളും ഉൾപ്പെടെ 215 വോട്ടർമാരാണുള്ളത്.

ഝാൻസി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ അനുരാഗ് ശർമ്മയും കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് ജെയിനും ബിഎസ്പിയുടെ രവി കുശ്വാഹയും തമ്മിലാണ് മത്സരം. 10 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

ഝാൻസിലോക്‌സഭാ സീറ്റിൽ 63.57 ശതമാനം വോട്ട് രേഖപ്പെടുത്തി. മെഹ്‌റൗണി നിയമസഭാ മണ്ഡലത്തിൽ മാത്രം 70.41 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

Tags: 100% PollingJhansi Lok Sabha constituencyLalitpur
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies