ഒൻപതാം വയസിൽ ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത കാര്യം ഭാര്യ തിരിച്ചറിഞ്ഞത് 15 വർഷങ്ങൾക്ക് ശേഷം. ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോയാണ് നിമിഷനേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ഇരുപത്തിനാലുകാരിയായ റെനാറ്റ ഫാദിയയാണ് കഥാനായിക. തന്നേക്കാൾ 38 വയസ് കൂടുതലുള്ള വ്യക്തിയേയാണ് റെനാറ്റ വിവാഹം കഴിച്ചത്. 62 വയസാണ് ഇപ്പോൾ ഭർത്താവിന്റെ പ്രായം.
15 വർഷം മുമ്പ് ഒമ്പത് വയസുള്ളപ്പോഴാണ് യുവതി ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ അതിഥിയായി പങ്കെടുത്തത്. പിന്നീട് ഇരുവരും തമ്മിൽ വർഷങ്ങളോളം ബന്ധമില്ലായിരുന്നു. 2019ലാണ് വീണ്ടും കണ്ടുമുട്ടിയതോടെ പ്രണയത്തിലായി. 2020 ൽ വിവാഹിതരാവുകയും ചെയ്തു.
വൈറലായ വീഡിയോയിൽ 2009 ൽ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ ഒരു ഗ്രൂപ്പ് യുവതി പങ്കുവെക്കുന്നുണ്ട്. അതിൽ റെനാറ്റ കുഞ്ഞുപ്പും ഇട്ട് വരന്റെ അരികിൽ നിൽക്കുന്നത് കാണാം. താൻ വിവാഹത്തിൽ അതിഥിയായാണ് പങ്കെടുത്തതെന്നും തങ്ങൾ അകന്ന ബന്ധുക്കളാണെന്നും അവർ വ്യക്തമാക്കി. എന്നാൽ ഫ്ലാഷ് ബാക്കുകളൊന്നും അറിയാതെയാണ് തങ്ങൾ കല്യാണം കഴിച്ചതെന്നും ആദ്യം വിവാഹം പിരിഞ്ഞതിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയതെന്നും അവർ പറയുന്നുണ്ട്.
വീഡിയോ ചർച്ചയായതിന് പിന്നാലെ ഭർത്താവും യുവതിയും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചോദ്യം ചെയ്ത് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
പണമുള്ളിടത്തോളം കാലം, 38 വയസ് വ്യത്യാസം പ്രശ്നമല്ലെന്നും ഒരാളുടെ അഭിപ്രായ പ്രകടനം.
.















