ചികിത്സയ്ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയില്ലെന്ന് പോലീസ്; 3 പേർ കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചികിത്സയ്‌ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയില്ലെന്ന് പോലീസ്; 3 പേർ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ചികിത്സയ്‌ക്കായി മെയ് 12 ന് ബംഗാളിലെത്തിയ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടെന്ന് നി​ഗമനം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശിൽ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ ധാക്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അറസ്റ്റിലായവർ കുറ്റം സമ്മതിച്ചെങ്കിലും എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അൻവാറുൾ അസിമിനെ അവസാനമായി കണ്ട കൊൽക്കത്ത സഞ്ജീവ ഗാർഡൻസ് അപ്പാർട്ട്‌മെൻ്റിലെ ന്യൂ ടൗൺ ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയതായും ബംഗ്ലാദേശ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

മെയ് 12 നാണ് ചികിത്സാർത്ഥം  അൻവാറുൾ അസിം ഇന്ത്യയിൽ എത്തിയത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ സുഹൃത്ത് ഗോപാൽ ബിശ്വാസിന്റെ വീട്ടിലായിരുന്നു  താമസം.  ഡോക്ടറെ കാണണമെന്ന് പറഞ്ഞാണ് മെയ് 13 ന് ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് പോകുകയാണെന്നും ആവശ്യമെങ്കിൽ വിളിക്കാമെന്നും പറഞ്ഞ് സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചു.

മെയ് 18 വരെ ബന്ധപ്പെടാത്തതിനെ തുടർന്ന് സുഹൃത്ത് ബരാനഗർ പൊലീസിൽ പരാതി നൽകി. അൻവാറുൽ അസിം അനാറിന്റെ സഹോദരനാണ് ബം​ഗ്ലാദേശ് പൊലീസിൽ പരാതി നൽകിയത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് അംഗമായ അൻവാറുൾ അസിം അനാർ മൂന്ന് തവണ എംപിയായിരുന്നു. ദർശന-ഗെഡെ അതിർത്തി വഴിയാണ്  അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

 

Tags: KilledKolkataBangladesh mp
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies