നടൻ ഉണ്ണിമുകുന്ദനെതിരെ അസഭ്യ പരിഹാസം നടത്തിയ ഷെയ്ൻ നിഗം പുതിയ പ്രസ്താവനയുമായി രംഗത്ത് . താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഷെയ്ൻ നിഗത്തിന്റെ വാദം . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുകയാണെന്ന് നടൻ പറയുന്നത് . അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ നിഗത്തിന്റെ പോസ്റ്റ് .
മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ് എന്നും ഷെയ്ൻ നിഗം പറയുന്നു .
താൻ പറഞ്ഞ വാക്കുകളിലെ തെറ്റ് തിരുത്താനോ, മാപ്പ് പറയാനോ അല്ല മറിച്ച് വീഡിയോ മുഴുവൻ കണ്ടില്ലെന്നും , താൻ പറഞ്ഞത് തെറ്റാക്കി മാറ്റിയെന്നുമുള്ള കാരണം കാട്ടി മലയാളി പ്രേക്ഷകരെ ഒന്നടങ്കം കുറ്റപ്പെടുത്തുകയാണ് ഷെയ്ൻ നിഗം .
അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നടത്തിയ പരാമർശങ്ങളാണ് വീണ്ടും വിവാദമായിരിക്കുന്നത് . ഉണ്ണി മുകുന്ദൻ-മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്ൻ മോശം പരാമർശം നടത്തിയത്.ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയ്ൻ പരിഹസിച്ചത്. ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്.
ഒട്ടേറെ പേരാണ് ഷെയ്നെ വിമർശിച്ച് രംഗത്തെത്തിയത് . മുൻപും മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഷെയ്ൻ നിഗം.