അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കരിയറിലെ അവസാന ഐപിഎൽ മത്സരത്തിനാണ് ദിനേശ് കാർത്തിക് ഇന്നലെ പാഡണിഞ്ഞത്. അവസാന സീസണായിരിക്കുമെന്ന് ദിനേശ് കാർത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പലപ്പോഴായി അതിന്റെ സൂചനകളും നൽകി. അതേസമയം ഔദ്യോഗികമായി താരം ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.
രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം കാർത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ഡികെ ഡികെ വിളികളോടെയാണ് ആരാധകർ അത് ഏറ്റെടുത്തത്. ആർസിബിയിലെ സഹതാരങ്ങൾ ഡികെയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. തന്റെ വികാരങ്ങളെ പിടിച്ചുനിർത്താൻ പാടുപെടുന്നതിനിടെ ദിനേശ് കാർത്തികിനെ ആലിംഗനം ചെയ്യുന്ന കോലിയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
From #RCB to Dinesh Karthik ❤️ #TATAIPL | #RRvRCB | #TheFinalCall | #Eliminator | @RCBTweets | @DineshKarthik pic.twitter.com/p2XI7A1Ta6
— IndianPremierLeague (@IPL) May 22, 2024
“>
എലിമിനേറ്റർ മത്സരത്തിന് ശേഷം ഡിജിറ്റൽ ബ്രോഡ്കാസ്റ്റർമാരിലൊരാളായ ജിയോ സിനിമ ഡികെയുടെ വിരമിക്കൽ സ്ഥിരീകരിച്ചിട്ടുണ്ട്. ”16 years, 6 Teams, Thank you DK എന്ന പോസ്റ്റാണ് ജിയോ സിനിമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡികെ.
1⃣ #TATAIPL 🏆
2⃣nd – most dismissals by a WK in #IPL 💪
3⃣rd – most appearances in the league’s history! 🤯#IPLonJioCinema #RRvRCB #DineshKarthik #TATAIPLPlayoffs pic.twitter.com/dXYJz6skOi— JioCinema (@JioCinema) May 22, 2024
“>
257 മത്സരങ്ങളിൽ നിന്ന് 4,842 റൺസാണ് ഐപിഎല്ലിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതിൽ 22 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2008-ൽ ഡൽഹിയിലൂടെയാണ് അദ്ദേഹം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത എന്നീ ടീമുകളുടെയും ഭാഗമായി. ആർസിബിക്കായി ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 326 റൺസും സ്വന്തമാക്കി.