കൊച്ചിയിൽ അവയവ മാഫിയ സജീവം; ലേക്‌ഷോർ ഉൾപ്പെട പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ അവയവ മാഫിയ സജീവം; ലേക്‌ഷോർ ഉൾപ്പെട പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി നഗരത്തിൽ അവയവ മാഫിയകൾ സജീവമെന്ന് വെളിപ്പെടുത്തൽ. കൊച്ചിയിലെ ലേക്‌ഷോർ ഉൾപ്പെടയുള്ള പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവർത്തനം. അവയവ ദാനത്തിന് ഏജന്റുമാർ കൈപ്പറ്റുന്നത് 25 ലക്ഷം രൂപവരെയാണ്. അവയവങ്ങൾ സ്വീകരിക്കുന്ന വിദേശികളിൽ നിന്നും ഇരട്ടിയിലേറെ തുക വാങ്ങിയാണ് കച്ചവടം. വൃക്ക നൽകിയ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് ജനം ടിവിയോട് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സ്ത്രീയെ സമീപിച്ച ഏജന്റുമാർ പണം നൽകി വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. 8.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെങ്കിലും ശസ്ത്രക്രിയയ്‌ക്ക് ശേഷം 3.5 ലക്ഷം രൂപ മാത്രമാണ് ഏജന്റുമാർ നൽകിയതെന്നും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബാക്കി തുക ചോദിക്കുമ്പോൾ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഏജന്റുമാർ ഇതിനു പ്രതിഫലമായി 25 ലക്ഷം രൂപയോളം സ്വീകർത്താവിൽ നിന്നും കൈപ്പറ്റിയതായും അവർ പറഞ്ഞു. കൊച്ചിയിലെ പ്രധാന ആശുപത്രികളിലെല്ലാം ഇത്തരത്തിൽ ഏജന്റുമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ചില ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും വരെ ബന്ധമുണ്ടെന്നും ഇവർ പറയുന്നു.

സാധാരണക്കാരായ ആളുകളുടെ അവസ്ഥ ചൂഷണം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റുന്ന 10ഓളം ഏജന്റുമാരെയും ആശുപത്രികളെയും തനിക്ക് അറിയാമെന്നും യുവതി പറയുന്നു. ഇത്തരത്തിൽ തൃശ്ശൂർ സ്വദേശിയായ സാബിത് നിരവധി ആളുകളെ കബളിപ്പിച്ച് അവയവ കച്ചവടത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും രാജ്യാന്തര തലത്തിലുള്ള അവയവ കച്ചവടത്തിൽ ഇനിയും കണ്ണികൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.

തൃശൂരിലെ മുല്ലശ്ശേരിയിൽ ഉൾപ്പെടെ ഇത്തരത്തിൽ അവയവ കച്ചവടം നടത്തുന്നവരും ഇടനിലക്കാരും സജീവമാണെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് സിഎ സാബു മുഖ്യമന്ത്രിക്ക് അയച്ച കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വാന്തനം ജീവകാരുണ്യ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് സാബു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ദാരിദ്ര്യം മുതലെടുത്താണ് അവയവ കച്ചവടത്തിന് മാഫിയകൾ പ്രേരിപ്പിക്കുന്നതെന്നും പരിശീലനം നേടിയ സ്ത്രീകൾ ഉൾപ്പെടെയുളളവർ ഈ മാഫിയയിൽ ഇടനിലക്കാരായി സജീവമാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: KochiLakeshore HospitalOrgan marketingagents
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies