മുംബൈ: ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ ഗർഭിണിയോ?. സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ നടന്ന ചൂടൻ ചർച്ചകൾക്ക് ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ജനുവരിയിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം ദീപിക പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് ദീപികയ്ക്കും ഭർത്താവ് രൺബീറിനുമെതിരെ ഉണ്ടായത്.
വ്യാജ ഗർഭം എന്നായിരുന്നു പലരും പ്രതികരിച്ചിരുന്നത്. എന്നാൽ ഇരുവരും സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിന് ശേഷം കഴിഞ്ഞ 20-ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ദീപിക എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയും വ്യാപക പ്രചരണങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പെടെയുള്ള നിരവധി പേരും ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വിമർശകർക്ക് മറുപടിയായി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദീപിക രംഗത്തെത്തിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വളരെയധികം സന്തോഷവതിയായി നിൽക്കുന്ന ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ദീപിക പദുക്കോണിന്റെ സെൽഫ് കെയർ ബ്രാൻഡായ 82°E, റിലയൻസ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയുമായി ചേർന്നതിന്റെ സന്തോഷത്തിലാണ് താരം. ഷോപ്പിലെ ബ്യൂട്ടി പ്രോഡക്ട്സ് പരിജയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമാ ലോകത്ത് വേറിട്ട അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ താരമാണ് ദീപിക പദുക്കോൺ. ഭർത്താവ് രൺവീർ സിംഗും ആരാധകരുടെ ഇഷ്ട നടനാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.