കയ്യടികൾ വാരികൂട്ടി ടർബോ ജോസിന്റെ ഇൻട്രോ; ഡബിൾ ചാർ‌ജിൽ മമ്മൂട്ടി; വില്ലൻ വെട്രിവേലായി തിളങ്ങി രാജ് ബി ഷെട്ടി; ടർബോ റിവ്യൂ TURBO REVIEW
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കയ്യടികൾ വാരികൂട്ടി ടർബോ ജോസിന്റെ ഇൻട്രോ; ഡബിൾ ചാർ‌ജിൽ മമ്മൂട്ടി; വില്ലൻ വെട്രിവേലായി തിളങ്ങി രാജ് ബി ഷെട്ടി; ടർബോ റിവ്യൂ TURBO REVIEW

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

കോളിവുഡ് സിനിമകളെ ഓർമപ്പെടുത്തും വിധം ആക്ഷൻ സീനുകളുമായെത്തി തിയേറ്ററുകളിൽ ഇടിയുടെ പൂരം ഒരുക്കുകയാണ് ടർബോ ജോസ്. ചെറിയൊരു കാലത്തെ ഇടവേളക്ക് ശേഷം ആരാധകരെ കയ്യിലെടുക്കാൻ മാസ് ആക്ഷൻ എന്റർടെയ്നറുമായാണ് മമ്മൂട്ടി എത്തിയത്. മാസും ആക്ഷനും മാത്രം ചേർത്തല്ല ഇമോഷനും ഹാസ്യത്തിനും പ്രധാന്യം നൽകിയാണ് വൈശാഖ് സിനിമ ഒരുക്കിയിരിക്കുന്നത്. മിഥുന്റെ പതിവ് ഇൻവെസ്റ്റി​ഗേഷനും വൈശാഖിന്റെ പതിവ് തമാശയും മാറ്റി നിർത്തിയാണ് ടർബോ മുന്നേറുന്നത്.‌‌‌‌ മമ്മൂട്ടി കമ്പനികൂടി കൈകോർത്തതോടെ ആത്മവിശ്വാസത്തോടെയാണ് ജോസേട്ടൻ തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത്.

ടർബോ എഞ്ചിനുമായി ഇടിയുടെ പൊടി പൂരം തീർക്കുമ്പോൾ അതിലും മാസായിട്ട് എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് വില്ലൻ വേഷത്തിലെത്തിയ രാജ് ബി ഷെട്ടി. ഹാസ്യവും സഹനടനും മാത്രമല്ല, ഉ​ഗ്രൻ വില്ലൻ വേഷവും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വെട്രിവേൽ ഷണ്മുഖ സുന്ദരനായെത്തിയ രാജ് ബി ഷെട്ടി.

ഇടുക്കിയിലെ ചെറിയൊരു ​ഗ്രാമത്തിൽ തല്ലും അലമ്പുമൊക്കെയായി കഴിയുന്ന ജോസൂട്ടിക്ക് ആകെ പേടിയുള്ളത് അമ്മയെയാണ്. അമ്മയുടെ ജോസൂട്ടി നാട്ടിലിറങ്ങിയാൽ ടർബോ ജോസാണ് എല്ലാ പള്ളി പെരുന്നാളിനും അലമ്പുണ്ടാക്കുന്നയാൾ. ഏറെ പ്രിയപ്പെട്ടവരുടെ ജോസേട്ടനും. അമ്മയുടെ അനുസരണയുള്ള മകനെന്ന നിലയിലാണ് മമ്മൂട്ടിക്ക് ആദ്യം നൽകുന്ന ഇൻട്രോ, രണ്ടാമത് നാട്ടുകാർക്കിടയിൽ ടർബോ ജോസായെത്തുന്ന ഇൻട്രോക്കാണ് കയ്യടികൾ വാരികൂട്ടുന്നത്.

ആദ്യത്തെ പതിനഞ്ച് മിനിറ്റുകൊണ്ട് ടർബോ ജോസ് എന്താണെന്ന് വൈശാഖ് രസകരമായി വിവരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ​കഥാ​ഗതി മാറുന്നത്. അനിയനെ പോലെ കാണുന്ന ജെറി എന്ന കൂട്ടുകാരന്റെ ജീവിതത്തിൽ വരുന്ന പ്രതിസന്ധിയാണ് ജോസിനെയും ബാധിക്കുന്നത്. നാടൻ തല്ലും അലമ്പുമായി നടക്കുന്ന ടർബോ പൊടുന്നനെ, ഇടുക്കിയിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറേണ്ടി വരികയാണ്.

തനിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം കണ്ടാൽ ഇടിയിലൂടെ മറുപടി പറയുന്ന ജോസേട്ടൻ ചെന്നൈയിലെത്തിയിട്ടും അടിയും ഇടിയും ഒക്കെ തന്നെയാണ്. ട്വിസ്റ്റൊന്നും ഇല്ലാത്ത തരത്തിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യപകുതിയിലെ എന്റർടെയ്നറിൽ നിന്നും സാവധാനമാണ് ആക്ഷൻ ത്രില്ലറിലേക്ക് വൈശാഖും മിഥുനും പ്രേക്ഷരെ എത്തിക്കുന്നത്. പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ആക്ഷൻ സീനുകളുമായാണ് ക്ലൈമാക്സിലേക്ക് പോകുന്നത്. ചെന്നൈയിലെ വൻകിട മാഫിയായ വെട്രിവേലിനെ ജീപ്പ് ഡ്രൈവറായ ടർബോ ജോസ് ആക്ഷൻ രം​ഗങ്ങളിലൂടെ വീഴ്‌ത്തുന്നതോടെ ടർബോ ജോസ് ഹരമായി മാറി. തമിഴ് സൂപ്പർ താരത്തിന്റെ ശബ്ദത്തിലൂടെ രണ്ടാം ഭാ​ഗത്തിന്റെ സൂചനയും നൽകിയാണ് സിനിമ അവസാനിക്കുന്നത്.

ടർബോയിലെ ജോസിന്റെ എതിരാളിയായ വെട്രിവേൽ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. കന്നടയിൽ നിന്നും മലയാളത്തിലെത്തി ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് രാജ് ബി ഷെട്ടി. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി. കൂടാതെ, ബിന്ദു പണിക്കർ, അഞ്ജലി മേനോൻ,ശബരീഷ് വർമ്മ എന്നിവരും എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പ്രായമൊന്നും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. അമ്മയായെത്തിയ ബിന്ദു പണിക്കരും മികവാർന്ന അഭിയമായിരുന്നു. മകനെക്കാളും ടെക്നോളജിയിൽ മുന്നേറുന്ന അമ്മ. പ്രേക്ഷകരും ഇതുപോലൊരു അമ്മ നമുക്കുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോകും.

ടർബോയെ മികച്ചതാക്കുന്നത് ജോസേട്ടനും വെട്രിവേലിനും നൽകിയിരിക്കുന്ന പശ്ചാത്തല സം​ഗീതമാണ്. സം​ഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ പ്രേക്ഷക കയ്യടി അർഹിക്കുന്ന തരത്തിലാണ് ബിജിഎം ഒരുക്കിയിരിക്കുന്നത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിം​ഗും വിഷ്ണു ശർമ്മയുടെ ഛായാ​ഗ്രഹണവും സ്റ്റണ്ട് മാസ്റ്റർ ഫൊണികസ് പ്രഭുവുവിന്റെ ആക്ഷനുമാണ് സിനിമയെ മികച്ചതാക്കി മാറ്റുന്നത്.

സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ പതിഞ്ഞ് നിൽക്കുന്നത് മമ്മൂട്ടിയുടെ ആക്ഷൻ സീക്വൻസുകളും കാർ ചേസിം​ഗും തന്നെയായിരിക്കും. മുണ്ട് മടക്കി ഉടുക്കാതെ സാധാരണ ഇടി,ക്വിന്റൽ ഇടി,മാസ് ഇടി,തകർപ്പൻ ഇടി പലതരം സ്റ്റണ്ടുമായി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഈ 72 കാരൻ.

എഴുതിയത്

സ്നേഹ രഘു

Tags: SUBTURBOMidhun Manuel
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies